ശാസ്ത്ര സാംസ്കാരികോ ത്സവം: പുൽപ്പള്ളിയിൽ സ്വാഗതസംഘം രൂപീകരിച്ചു
പുൽപ്പള്ളി :പുൽപ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഡിസംബർ 15 മുതൽ ജനുവരി 15 വരെ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ‘ശാസ്ത്ര സാംസ്കാരികോത്സവ’ത്തിന്റെ വിജയത്തിനായി പുൽപ്പള്ളി മേഖലയിൽ സ്വാഗതസംഘം രൂപീകരിച്ചു.
പുൽപ്പള്ളി പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന പൗരപ്രമുഖരുടെ യോഗത്തിലാണ് 51 അംഗ കമ്മിറ്റിക്ക് രൂപം നൽകിയത്.
പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം പി.സി. ജോൺ മാസ്റ്റർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
സി.എം. ജോസഫ് അധ്യക്ഷത സ്ഥാനം വഹിച്ചു.
ശാസ്ത്ര സാംസ്കാരികോത്സ വപ്രവർത്തനങ്ങളുടെ പ്രസക്തിയെക്കുറിച്ച് പരിഷത്ത് ജില്ലാ സെക്രട്ടറി കെ.പി. സുനിൽകുമാർ വിശദീകരിച്ചു.
എൻ. സത്യാനന്ദൻ മാസ്റ്റർ, പി.എസ്. രാമചന്ദ്രൻ, പി.യു. മർക്കോസ്, ഒ.ടി. ശ്രീനിവാസൻ, കെ.എൻ. ശശീധരൻ എന്നിവർ സംസാരിച്ചു. കെ.എം. റെജി സ്വാഗതവും പി.സി. മാത്യു നന്ദിയും പറഞ്ഞു.
പ്രധാന ഭാരവാഹികളായി
രക്ഷാധികാരി: ടി.എസ്. ദിലീപ് കുമാർ (പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്),ചെയർപേഴ്സൺ: ബിന്ദു പ്രകാശ് (പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), വൈസ് ചെയർമാൻമാർ: ഒ.ടി. ശ്രീനിവാസൻ, സി.എം. ജോസഫ്, സണ്ണി ജോസഫ്, കൺവീനർ: കെ.എം. റെജി, ജോയിന്റ് കൺവീനർമാർ: കെ.എസ്. മഹേഷ്, സി. കൃഷ്ണൻകുട്ടി, ട്രഷറർ: പി.യു. മർക്കോസ് എന്നിവരെയും തിരഞ്ഞെടുത്തു.
