വയനാട് ബൈസിക്കിൾ ചലഞ്ച് ആറാം എഡിഷൻ്റെ ജേഴ്സി പ്രകാശനം ചെയ്തു
കൽപ്പറ്റ: വയനാട് ബൈക്കേഴ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 6 ഞായറാഴ്ച്ച കൽപ്പറ്റയിൽ സംഘടിപ്പിക്കുന്ന വയനാട് ബൈസിക്കിൾ ചലഞ്ചിൻ്റെ ആറാം എഡിഷൻ്റെ ജേഴ്സി പ്രകാശനം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സൈക്ലിംഗ് ഇവൻറുകളിലൊന്നായി സംഘടിപ്പിക്കുന്ന ചലഞ്ചിൽ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ നിന്ന് 200 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും.പ്രകാശനച്ചടങ്ങിൽ ബിഎംഎച്ച് ഹോസ്പിറ്റൽ ജനറൽ മാനേജർ അൻസിൽ, ക്ലബ് പ്രസിഡൻ്റ് ഡോ. സാജിദ്, സെക്രട്ടറി ഷൈജൽ കുന്നത്ത്, ട്രഷറർ ഹാഷിം യു.കെ., ശാദുലി പുനത്തിൽ, പ്രേംജിത്ത്, അസ്ലം, ഇബ്രാഹിം പരിയാരം എന്നിവർ പങ്കെടുത്തു.
