തുരങ്ക പാത നിർമാണം ഉടൻ പുനരാരംഭിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി
മേപ്പാടി: ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാത നിർമാണം ഉടൻ പുനരാരംഭിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയ മണ്ണെടുപ്പ് കൊണ്ട് ഉണ്ടായ മണ്ണിടിച്ചിൽ കാരണം നിർത്തിവെച്ചിട്ട് ഇപ്പോൾ ഒരു മാസം പിന്നിട്ടു. വയനാടിന്റെ യാത്ര ദുരിതത്തിനുള്ള ശാശ്വത പരിഹാരവും കേരളത്തിന് മറ്റു സംസ്ഥാനങ്ങളുമായി ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള മാർഗവുമായ കേരളത്തിന്റെ ഈ സ്വപ്നപദ്ധതി ഉടൻ പുനരാരംഭിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു
വ്യാപാരി ദിനത്തിൽ യൂണിറ്റ് പ്രസിഡന്റ് റഫീക്കിന്റെ അദ്ധ്യക്ഷതയിൽ മേപ്പാടി അക്ഷരം ഗ്രന്ഥ ശാലയിൽ ചേർന്നയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജോജിൻ ടി ജോയ് ഉദ്ഘാടനം ചെയ്തു.
തുരങ്ക പാത നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രമേയം ജില്ലാ സെക്രട്ടറി നജീബ് പൂങ്കടൻ അവതരിപ്പിച്ചു യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് ഷൈജൽ കുന്നത്ത്, ജനറൽ സെക്രട്ടറി റഷീദ്, ട്രഷറർ ജയ്‌സൻ മാത്യു തുടങ്ങിയവർ സംസാരിച്ചു
