Event More NewsFeature NewsNewsPoliticsPopular NewsRecent News

വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടും പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നു; മന്ത്രി ഇടപെടണമെന്ന് നാട്ടുകാർ

പുൽപ്പള്ളി: വേനൽ കടക്കാൻ തുടങ്ങുമ്പോഴും മരക്കടവ് മഞ്ഞാടിക്കടവിലെ ജലജീവൻ മിഷൻ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. ഗ്രാമീണ മേഖലയിൽ 4600 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം മുടന്തൻ നീക്കിയത്. സുൽത്താൻ ബത്തേരി പി.എച്ച്. ഡിവിഷൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2024 മാർച്ചിൽ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പദ്ധതി വൈദ്യുതി കണക്ഷൻ ലഭിച്ചാൽ ഉടൻ പ്രവർത്തനസജ്ജമാക്കുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഉറപ്പ്. എന്നാൽ വൈദ്യുതി കണക്ഷൻ ലഭിച്ച നാളുകൾ പിന്നിട്ടിട്ടും പദ്ധതി ഇപ്പോഴും നോക്കുകുത്തിയായി തുടരുകയാണ്. വലിയ തോതിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് മുള്ളൻകൊല്ലി പഞ്ചായത്ത്. വേനൽ ശക്തമാകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഈ സാഹചര്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ ഇടപെടുകയാണ് നാട്ടുകാരുടെ ആവശ്യം.

പദ്ധതി എത്രയും വേഗം ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് പ്രയോജനപ്പെടുത്തണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു. സമിതി പ്രസിഡൻറ് ജിജി ഗിരീഷ് കുമാർ, സെക്രട്ടറി ജോഷി ജോൺ, ട്രഷറർ ഡാമിൻ ജോസഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *