Feature NewsNewsPopular NewsRecent News

പവർ ബ്രിഗേഡ് ക്യാമ്പ് സമാപിച്ചു

കൽപ്പറ്റ: വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോള സെൻ്റ് കൗൺസിലിംഗ് സെൽ കേരളത്തിലെ 140 ഹയർസെക്കൻഡറി സ്കൂളുകളിൽ നടപ്പിലാക്കിയ പവർ ബ്രിഗേഡ് യൂണിറ്റിന്റെ ത്രിദിന ജീവിത നൈപുണി റെസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു.
വിവിധ മോഡ്യൂളുകളിലായി നടന്ന ക്ലാസുകൾ ,സാമൂഹിക ബോധവൽക്കരണ പരിപാടികൾ, കലാവതരണങ്ങൾ എന്നിവ കുട്ടികൾ തന്നെ ആസൂത്രണം ചെയ്തു നടപ്പിലാക്കി വിലയിരുത്തുക എന്നതാണ് ക്യാമ്പിന്റെ പ്രവർത്തന രീതി. ഡെപ്യൂട്ടി കലക്ടർ സി. ബിജു, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആർ പി മേഘന, തോമസ് പി ജെ, സിവിൽ സർവീസ് റാങ്കുകാരി ഹൃദ്യ എസ് ബിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുജയശങ്കർ എന്നിവർ കുട്ടികൾക്ക് വിവിധ സെഷനുകളിൽ ക്ലാസുകൾ നൽകി. മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് പവർബ്രിഗേഡ് അംഗങ്ങൾ പ്രകൃതി നടത്തം സംഘടിപ്പിച്ചു. ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *