Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

സെക്രട്ടേറിയറ്റ് വളയൽ സമരത്തിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കെജിഒയു ഐക്യദാർഢ്യ സദസ്സ്

കൽപറ്റ: സെക്രട്ടേറിയറ്റ് വളയൽ സമരം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷ സംഘടനകളുടെ നിലപാടുകളിലെ വൈരുധ്യങ്ങളും കാപട്യവും ചൂണ്ടിക്കാട്ടിയും ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. വയനാട് ജില്ലാ കളക്ടറേറ്റ് അങ്കണത്തിൽ നടന്ന സദസ്സ് മുൻ എം ഏൽ എ ശ്രീ എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കെജിഒയു ജില്ലാ പ്രസിഡന്റ് ശ്രീ. സഫ്‌വാൻ പി അധ്യക്ഷത വഹിച്ചു. കെജിഒയു ജില്ലാ സെക്രട്ടറി ശ്രീ സന്ദേശ് സി ബി സ്വാഗതം പറഞ്ഞു .

ഇടതുപക്ഷ സംഘടനകളുടെ സമരം കാപട്യം നിറഞ്ഞതാണെന്നും ജീവനക്കാരെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ജീവനക്കാർക്ക് നഷ്ടപ്പെട്ട ഓരോ ആനുകൂല്യവും ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ എൻ ഡി അപ്പച്ചൻ പറഞ്ഞു. ഈ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന കൗൺസിൽഅംഗം എൻ ജെ ഷിബു,ജില്ലാ ട്രഷറർ ഇ എസ് ബെന്നി, ഭവ്യ ലാൽ എൽ ഏൽ ,കാർത്തിക അന്ന തോമസ്, ബിന്ദു കെ, ഡോ. രഞ്ജിത്ത്, വി ഡി തോമസ്, പ്രവീൺ പി എസ് , സലിൽ എ, ഹുസ്ന എച്ച് , അഫ്സത്ത് സുമേഷ് ഇ എം, മുകേഷ് ടി എം,കെ .ജി. സുനിൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *