Feature NewsNewsPopular NewsRecent News

സൗജന്യ ലൈവ് ടിവി ആപ്പിൻ്റെ പേരിൽ സൈബർ തട്ടിപ്പ്; മാനന്തവാടി സ്വദേശിക്ക് നഷ്ടമായത് 97,000 രൂപ

മാനന്തവാടി..സൗജന്യ ലൈവ് ടിവി ആപ്പുകൾ എന്ന പേരിൽ ലഭിക്കുന്ന അപരിചിതമായ അജഗ ഫയലുകൾ ഡൗൺലോഡ് ചെയ്ത് വിശ്വസനീയമല്ലാത്ത ആപ്പുകൾക്ക് ഫോണിൻ്റെ ആക്‌സസിബിലിറ്റി തിരിച്ചറിയാനുള്ള അനുമതികൾ നൽകരുതെന്നും സൈബർ സുരക്ഷാ മുന്നറിയിപ്പുണ്ട്.

സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 എന്ന ദേശീയ സൈബർ രേഖ ഹെൽപ്പ്ലൈൻ നമ്പറിൽ വിവരം അറിയിക്കണം.

www.cybercrime.gov.in m വെബ്സൈറ്റ് വഴിയും പരാതി നൽകാം.: സൗജന്യമായി ലൈവ് ടിവി ചാനലുകൾ കാണാമെന്ന വ്യാജേന പ്രചരിക്കുന്ന LWTV ആപ്പ് ഇൻസ്റ്റാൾ ചെയ്ത മാനന്തവാടി സ്വദേശിക്ക് 97,000 രൂപ നഷ്ടമായി. രണ്ട് ഘട്ടങ്ങളിലായി 10 മിനിറ്റുകൾക്കുള്ളിൽ ബാങ്കിൽ നിന്ന് പണം കണ്ടെത്തിയത്. ആദ്യം 55,000 രൂപയും പിന്നീട് 42,000 രൂപയുമാണ് നഷ്ടമായത്.സൗജന്യമായി ലൈവ് ടിവി ചാനലുകൾ കാണാമെന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾ വഴിയാണ് തട്ടിപ്പുകാർ ഉപഭോക്താക്കൾ ആകർഷിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്ത് നിന്ന് APK ഫയലായി ലഭിക്കുന്ന LWTV ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിൻ്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുന്ന തരത്തിലുള്ള മാൽവെയർ പ്രവർത്തിക്കുന്നതായാണ് മുന്നറിയിപ്പ്.

ആവശ്യമായ അനുമതികൾ ലഭിക്കുന്നതോടെ ഫോണിൽ വ്യാജ സിസ്റ്റം അപ്‌ഡേറ്റ് സ്‌ക്രീൻ ദൃശ്യമാകും മുന്നറിയിപ്പ്. എസ്എംഎസ് വഴി ലഭിക്കുന്ന ഒടിപികൾ ലഭിക്കുന്ന വിവരങ്ങൾ ചോർത്തി ബാങ്കുകളിൽ നിന്നും യുപിഐ വഴിയും പണം തട്ടിയെടുക്കുന്ന രീതി. സംഭവവുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട മാനന്തവാടി സ്വദേശി സൈബർ സെൽ പോലീസിനും മാനന്തവാടി പോലീസ് സ്‌റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

സൗജന്യ ലൈവ് ടിവി ആപ്പുകൾ എന്ന പേരിൽ ലഭിക്കുന്ന അപരിചിതമായ അജഗ ഫയലുകൾ ഡൗൺലോഡ് ചെയ്ത് വിശ്വസനീയമല്ലാത്ത ആപ്പുകൾക്ക് ഫോണിൻ്റെ ആക്‌സസിബിലിറ്റി തിരിച്ചറിയാനുള്ള അനുമതികൾ നൽകരുതെന്നും സൈബർ സുരക്ഷാ മുന്നറിയിപ്പുണ്ട്.

സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 എന്ന ദേശീയ സൈബർ രേഖ ഹെൽപ്പ്ലൈൻ നമ്പറിൽ വിവരം അറിയിക്കണം.

www.cybercrime.gov.in m വെബ്സൈറ്റ് വഴിയും പരാതി നൽകാം.

Leave a Reply

Your email address will not be published. Required fields are marked *