Feature NewsNewsPopular NewsRecent News

സിഡബ്ല്യു എസ് എ കുടുംബ സംഗമവും ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി

മേപ്പാടി: കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (CWSA) കുടുംബ സംഗമവും ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദിക കൃഷ്‌ണൻ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി സോജൻ സി സ്വാഗതം പറഞ്ഞു.
സംസ്ഥാന ട്രസ്റ്റി മുഹമ്മദ് ഷാ ക്ഷേമ പദ്ധതി വിശദീകരണം നടത്തി. സംഘടനയിലെ മെംബർമാരായിട്ടുള്ളവർ ഒരു തവണ 5000 രൂപ അടച്ചാൽ 90 ദിവസം കൊണ്ട് പദ്ധതി നടഫിലാവുകയും ഏതെങ്കിലും അംഗത്വമെടുത്ത മെംബർ മരണപ്പെടുകയാണെങ്കിൽ ആശ്രിതർക്ക് 10 ലക്ഷം രൂപയും മരണതുല്യമായ രോഗങ്ങൾക്ക് അടിമപ്പെടുകയാണെങ്കിൽ കുടുംബത്തിന് ചികിൽസാ സഹായമായി 5 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതാണ്.
ജില്ലാ പ്രസിഡൻ്റ് രാജേഷ് കെ. ആർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ നിഷാദ് ആശംസകളർപ്പിച്ച് സംസാരിച്ചു.

മീഡിയ പബ്ലിസിറ്റി കൺവീനർ റിജിൽ ദേവസ്യ നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *