കേരളം ഭരിക്കുന്നത് സാധാരണക്കാരൻ്റെ ജീവിതത്തിന് വില നൽകുന്നുസർക്കാർ: മന്ത്രി രമേശ് ചെന്നിത്തല
മാനന്തവാടി: ജഡ്‌ജിയുടെ ജീവന് വിലയുള്ളതുപോലെ തട്ടുകടക്കാരൻ്റെ ജീവനും വിലയുണ്ടെന്നും സാധാരണക്കാരുടെ ജീവിതത്തിന് വില നൽകേണ്ടത് സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാനന്തവാടി, പനമരം ബ്ലോക്ക് കമ്മിറ്റികൾ ചേർന്ന് മാനന്തവാടി ഗാന്ധിപാർക്കിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഉപയോഗിച്ച് മോദി സർക്കാർ വോട്ടർ പട്ടികയിൽ നിന്നും വൻതോതിൽ പേര് വെട്ടിമാറ്റുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് ശക്തി പകരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് എ.എം നിശാന്ത് അധ്യക്ഷത വഹിച്ചു.
ഡി.സി.സി. അധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക്. ഉഷാ വിജയൻ എം എൽഎ, പനമരം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജിൽസൺ തൂപ്പുങ്കര, എൻ. സുബ്രഹ്മണ്യൻ, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, എൻഡി. അപ്പച്ചൻ, എച്ച്. ബി. പ്രദീപ്, അഡ്വ. എൻ.കെ. വർഗീസ്, എം.ജി. ബിജു, പി.വി. ജോർജ്, ജേക്കബ് സെബാസ്‌റിയൻ, അഡ്വ. ശ്രീകാന്ത് പട്ടയൻ, എം. വേണുഗോപാൽ, പി.എം. ബെന്നി, ജിൻസ് ഫാൻ്റസി തുടങ്ങിയവർ സംസാരിച്ചു.
