വിരമിച്ച എസ്.ഐ. എ. നൗഷാദിനെ മർച്ചൻ്റ്സ് അസോസിയേഷൻ ആദരിച്ചു
മാനന്തവാടി: 23 വർഷത്തോളം മാനന്തവാടിമേഖലയിലെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചശേഷം സർവീസിൽനിന്ന് വിരമിച്ച സബ്ഇൻസ്പെക്ടർ എ.നൗഷാദിനെ മാനന്തവാടിമർച്ചൻ്റ്സ് അസോസിയേഷൻ ആദരിച്ചു.മാനന്തവാടിപോലീസ് സ്റ്റേഷൻ തറക്കല്ലിടൽചടങ്ങിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽഅസോസിയേഷൻ്റെ ഉപഹാരം ആഭ്യന്തര വകുപ്പ്മന്ത്രി രമേശ് ചെന്നിത്തല നൗഷാദിന്കൈമാറി.ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്,മാനന്തവാടി എം.എൽ.എ. ഉഷാ വിജയൻ,സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി.ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്മീനാക്ഷി രാമൻ, മാനന്തവാടി മർച്ചൻ്റ്സ്അസോസിയേഷൻ പ്രസിഡൻറ് കെ. ഉസ്മാൻ, ജനറൽസെക്രട്ടറി പി.വി. മഹേഷ്, ട്രഷറർ എൻ.പി. ഷിബി,വൈസ് പ്രസിഡൻറ് എൻ.വി. അനിൽകുമാർതുടങ്ങിയവർ പങ്കെടുത്തു.
