Event More NewsFeature NewsNewsPoliticsPopular NewsRecent News

കേശദാന ക്യാമ്പ് നാളെ പുൽപ്പള്ളിയിൽ

പുൽപ്പള്ളി: കേശദാനം സ്നേഹദാനം, ഒരു
കരുതലിന്റെ സമ്മാനം എന്ന ആശയവുമായി നാളെ (നവംബർ 1) പുൽപ്പള്ളിയിൽ കേശദാന ക്യാമ്പ് സംഘടിപ്പിക്കും. പുൽപ്പള്ളി സെൻ്ന്റ് ജോർജ് സിംഹാസന കത്തീഡ്രലിലെ പെരുന്നാളിനോടനുബന്ധിച്ചാണ് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിന് മുന്നോടിയായി കേശദാന ക്യാമ്പ്ഒരുക്കുന്നത്. സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി കേശദാന ക്യാമ്പ് സെന്റ് ജോർജ് യൂത്ത് അസോസിയേഷൻന്റെയും ടീം ജ്യോതിർഗമയുടെയും ആഭിമുഖ്യത്തിലാണ് നടത്തുന്നത്. നവംബർ 1 ന് ഞായറാഴ്‌ച രാവിലെ 11 മണിക്ക് ടീം ജ്യോതിർഗമയ കോ ഓർഡിനേറ്റർ കെ.എം.ഷിനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അദ്ധ്യക്ഷത വഹിക്കും. ഫാ. മത്തായി മത്തോക്കിൽ അനുഗ്രഹ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *