മുണ്ടക്കൈ-ചൂരൽമല ദുരന്തം; വ്യാപാര-വാണിജ്യ കെട്ടിട ഉടമകൾക്ക് 7.19 കോടി രൂപ അനുവദിച്ചു
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽനാശനഷ്ടങ്ങൾ സംഭവിച്ച വാണിജ്യ കെട്ടിടഉടമകൾക്കും ലൈസൻസുള്ള വ്യാപാരസംരംഭകർക്കും നഷ്ടപരിഹാരം നൽകാൻ 7.19കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ്7,19,99,400 രൂപ നഷ്ടപരിഹാര തുകയായിഅനുവദിച്ചത്. മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ48 പേരുടെ ഉടമസ്ഥതതയിലുള്ള 128 വാണിജ്യകടമുറികൾക്കാണ് നഷ്ടപരിഹാരം നൽകുന്നതിന്5,14,50,000 രൂപയാണ് അനുവദിച്ചത്. ഇതിൽ 16എണ്ണം നോ-ഗോ സോണിൽ ഉൾപ്പെടുന്നതുംചൂരൽമല പാലം നിർമ്മാണവുമായി ബന്ധപ്പെട്ടഏറ്റെടുക്കൽ പരിധിയിൽ വരുന്നതുമാണ്. ദുരന്തബാധിത പ്രദേശത്തെ അർഹരായ 28ലൈസൻസുള്ള വ്യാപാര/വാണിജ്യ സംരംഭകർക്ക്നഷ്ടപരിഹാരം നൽകുന്നതിന് 2,05,49,400 രൂപയുംവകയിരുത്തിയിട്ടുണ്ട്.
