Event More NewsFeature NewsNewsPoliticsPopular NewsRecent News

50 രാജ്യങ്ങളിൽ ഒരേസമയം ദൈവദശകം പാരായണം; പുൽപ്പള്ളിയിലും പ്രാർത്ഥനാ ചടങ്ങ് നടത്തി

പുൽപ്പള്ളി: ജർമ്മനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്‌സൽ ബ്രദർഹുഡിൻ്റെ നേതൃത്വത്തിൽ 50 രാജ്യങ്ങളിലായി 50 ലക്ഷം പേർ ഒരേസമയം ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം പാരായണം ചെയ്യുന്ന ‘ഒരു ലോകം, ഒരു പ്രാർത്ഥന’ ചടങ്ങ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി എസ്. എൻ.ഡി.പി. യോഗം എം.കെ. രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെ കീഴിലുള്ള 33 ശാഖാ യോഗങ്ങളിലും ദൈവദശകം പാരായണം നടത്തി.പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിന് യൂണിയൻ കൺവീനർ സജി കോടിക്കുളത്ത്, മോഹനൻ വാരിശ്ശേരി, ദിനേശൻ കൊല്ലപ്പള്ളി, വത്സലൻ പുതുക്കുടി, ഷിബു പുഴിക്കൊല്ലി, അമ്മിണി ടീച്ചർ കീരിപ്പാട്ട്, അരവിന്ദാക്ഷൻ മാസ്റ്റർ അയിനാട്ട്, ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *