Uncategorized

ന്യൂമാൻസ് ടുഗെദർ’ മാനന്തവാടി ന്യൂമാൻസ് കോളേജിൽ പൂർവ സ്റ്റാഫ് സംഗമം നടത്തി

മാനന്തവാടി: ന്യൂമാൻസ് കോളേജിൽ 1971 മുതൽ 2025 വരെ വിവിധ കാലയളവുകളിൽ സേവനം ചെയ്ത അധ്യാപകരുടെയും ജീവനക്കാരുടെയും സംഗമം ‘നുമാനിയസ് ടുഗെദർ’ എന്ന പേരിൽ സംഘടിപ്പിച്ചു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 85ലധികം മുൻ അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു.കോളേജിൻ്റെ സ്ഥാപകനും പ്രഥമ പ്രിൻസിപ്പലുമായ കെ.യു. ചെറിയാനെ ചടങ്ങിൽ ആദരിച്ചു. വർഷങ്ങൾക്കുശേഷം ഒത്തുചേർന്ന പൂർവ സ്റ്റാഫ് അംഗങ്ങൾ കോളേജിലെ പഴയകാല അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു.

ഫാ.മത്തായി പള്ളിച്ചാൻകുടിയിൽ, ഇ.എം ജോസ്, അന്നമ്മ കെ.വി., ഒ.എം. സെബാസ്റ്റ്യൻ, ഷാജി തോമസ്, പോൾ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *