കരിദിന റാലിയും പൊതുയോഗവും നടത്തി
വൈത്തിരി: വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിന റാലിയും പൊതുയോഗവും നടത്തി. രാജ്യത്ത് ഇന്ന് നടക്കുന്നത് ഭരണഘടനയ്ക്കെതിരായ കടന്നുകയറ്റമാണെന്നും കേന്ദ്രസർക്കാരിൻ്റെ നയങ്ങൾ രാജ്യത്തെ നശിപ്പിക്കുന്നതാണെന്നും പൊതുയോഗം ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവയ്ക്കൽ പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റുമാരായ എ. എ. വർഗീസ്, രാജൻ മാസ്റ്റർ, എ. ശിവദാസൻ, രാജൻ സി.വി., ഫൈസൽ കെ.വി., ആർ. രാമചന്ദ്രൻ, പൗലോസ് കെ.ജെ, ഷെമ്മർ വൈത്തിരി, മൈക്കിൽ പി.ഡി., ഷിനിൽ തോമസ്, ഡോലി ജോസ്, ഷൈനി ദേവസ്യ, വിനിത വിജയൻ, റിയാസ് എ.എം. എന്നിവർ പങ്കെടുത്തു.
