കണിയാമ്പറ്റ ഗവ. യു.പി. സ്കൂളിൽ ‘ഇ-ക്ലാപ്’ പദ്ധതിക്ക് തുടക്കമായി
കണിയാമ്പറ്റ: വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ഗവ. യു.പി. സ്കൂളിൽ നടപ്പിലാക്കുന്ന ‘ഇ-ക്ലാപ്’ (ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ആൻഡ് ലാംഗ്വേജ് അഡ്വാൻസ്മെന്റ് പ്രോഗ്രാം) പദ്ധതിക്ക് തുടക്കമായി. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോഡിനേറ്റർ നിസാർ കമ്പ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സജ്ന അൻസിഫ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയർമാൻ സി.എച്ച്. ഹനീഫ, എം.എ. നൂഷിബ, പിടിഎ വൈസ് പ്രസിഡന്റ് കെ. നിഷാദുദ്ദീൻ, കെ. അഷ്മില, സീനിയർ അസിസ്റ്റന്റ് സാലി മാത്യു എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക കെ.യു. സിനി സ്വാഗതവും പി.ജെ. റൈച്ചൽ നന്ദിയും പറഞ്ഞു
