Feature NewsNewsPopular NewsRecent News

ജവഹർ ബാൽ മഞ്ചിന്റെ മുഖപത്രം ‘കുട്ടിക്കൂട്ടം’ പ്രകാശനം ചെയ്തു.

കൽപ്പറ്റ: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ

കമ്മിറ്റിയുടെ മുഖപത്രമായ ‘കുട്ടിക്കൂട്ടം’ പ്രകാശനം ചെയ്തു. മാവേലിക്കര എം.പിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ കൊടിക്കുന്നിൽ സുരേഷ് മുഖപത്രത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ചു.കുട്ടികളുടെ സർഗാത്മക കഴിവുകൾ, സാമൂഹിക കാഴ്‌ചപ്പാടുകൾ, നേതൃത്വപാടവം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ രചനകൾക്കും ആശയങ്ങൾക്കും കൂടുതൽ പ്രചോദനവും പ്രാധാന്യവും നൽകുന്നതിനുമുള്ള വേദിയെന്ന നിലയിലാണ് ‘കുട്ടിക്കൂട്ടം’ പ്രസിദ്ധീകരിക്കുന്നത്.

ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ പ്രസിഡന്റ് വൈഗ സുമേഷ്, ജില്ലാ ജനറൽ സെക്രട്ടറി നിവേദ് നാരായണൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ വർഗീസ്, നാഷണൽ ഡെലിഗേറ്റ് എൽന സാറ സജി, ജില്ലാ ചെയർമാൻ ഡിൻ്റോ ജോസ്, ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന ക്യാമ്പ് പ്രതിനിധികളായ അശ്വന്ത് വി.എസ്., എന്റ്റ മരിയ സജി, അൽന മരിയ ദീപൻ, ആദി സൂര്യൻ, ശ്രേയ സുമേഷ്, ജസ്ബിൻ തോമസ്, അലോണ ട്രീസാ റെൽജു, അനന്യ മോഹൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *