Event More NewsFeature NewsNewsPoliticsPopular NewsRecent News

മൂപ്പൈനാട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്ക ണം

വടുവൻചാൽ : മൂപ്പൈനാട് പഞ്ചായത്തിലെ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ടൂറിസം കേന്ദ്രങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടം നീലിമല വ്യൂ പോയിൻ്റ് സൺറൈസ് വാലി വ്യൂ പോയിൻറ് എന്നിവ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് അധികൃതർ തയ്യാറാകണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നിർദേശിച്ച കാര്യങ്ങളെല്ലാം ഉണ്ടായിട്ടും സാങ്കേതികതകൾ പറഞ്ഞു കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാതിരിക്കുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നിലപാട് തിരുത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു.
വയനാട് മെഡിക്കൽ കോളേജ് ദാനഭൂമിയിൽ തന്നെ ആരംഭിച്ച് വയനാടൻ ജനതയുടെ വികാരത്തോടൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും , തുരങ്ക പാത പ്രവർത്തി പുനരാരംഭിക്കണമെന്നും മുസ്ലിംലീഗ് യൂണിറ്റ് ലീഡേഴ്‌സ് ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ലീഗ് ഉപാധ്യക്ഷൻ അഡ്വ . എം സി എം ജമാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എ. കെ സലീം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി ടി ഹുനൈസ് സ്വാഗതം പറഞ്ഞു. ഡോ . റാഷിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡൻ്റ് സലീം മേമന സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റ് യാഹ്യാഖാൻ തലക്കൽ ചർച്ചകൾ ക്രോഡീകരിച്ച് മറുപടി പ്രസംഗം നടത്തി. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കടവൻ ഹംസ, എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഫായിസ് തലക്കൽ, വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷഹർബാൻ സൈതലവി ,മണ്ഡലം സെക്രട്ടറി എ കെ റഫീഖ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് ഷമീർ കാഞ്ഞായി, ട്രഷറർ റിയാസ് പാറോൽ, വൈസ് പ്രസിഡൻ്റ് ഫഹ്മിദ ഷെറിൻ , പഞ്ചായത്ത് ലീഗ് ഭാരവാഹികളായ പി എം എ കരീം , കെ ടി റസാഖ് , കെ കെ കുഞ്ഞമ്മദ് , പി കെ ലത്തീഫ് , യൂത്ത് ലീഗ് സെക്രട്ടറി അഫ്സൽ വട്ടത്തുവയൽ, എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് മുബഷിർ പി, ജനപ്രതിനിധികളായ ഷമീർ അപ്പാളം സി ടി ശിഹാബ്, പി കെ സാലിം ,ഗദ്ദാഫി റിപ്പൺ തുടങ്ങിയവർ സംസാരിച്ചു.ട്രഷറർ വി അബ്ദുല്ലക്കുട്ടി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *