ഗാന്ധിജയന്തി ദിനാചരണവും വനപാത ശുചീകരണവും നടത്തി
കാട്ടിക്കുളം: കാട്ടിക്കുളം ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ എസ്‌പിസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം വിപുലമായി ആചരിച്ചു. ഗാന്ധിയനും സാമൂഹികസാംസ്കാരിക പ്രവർത്തകനുമായ ടി.സി. ജോസ് കേഡറ്റുകൾക്ക് ഗാന്ധിജയന്തി സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് ഷിബു പി.ആർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ മണികണ്ഠൻ, ഡി.ഐ ഷക്കീർ, സിപിഒ സിനി എന്നിവർ സംസാരിച്ചു. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ചങ്ങല ഗേറ്റ് മുതൽ കുറുക്കൻമൂല വരെയുള്ള വനപാത ശുചീകരിച്ചു. പോലീസ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ജീവനക്കാർ, പിടിഎ പ്രസിഡന്റ് എന്നിവരടക്കം പരിപാടിയിൽ പങ്കെടുത്തു. ഗാന്ധിജിയുടെ സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്ന ആശയം മുൻനിർത്തിയുള്ള ദിനാചരണം കേഡറ്റുകൾക്കും പങ്കാളികൾക്കും അവിസ്‌മരണീയമായി. ഗാന്ധിജയന്തി പതിപ്പിനായി വിവിധ സൃഷ്ടികളും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.
