Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

ബത്തേരി ഉപജില്ല കലോത്സവ സ്വാഗത സംഘം രൂപീകരിച്ചു

പുൽപ്പള്ളി :നവംബർ 11,12,13 തീയ്യതികളിലായി പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന സുൽത്താൻ ബത്തേരി ഉപജില്ല കലോത്സവത്തിൻ്റെ സ്വാഗത സംഘ രൂപീകരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരിജ കൃഷ്ണൻ
നിർവഹിച്ചു.

മേളയുടെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
ബിന്ദു പ്രകാശ് അധ്യക്ഷ സ്ഥാനം വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
ജോഷി ചാരുവേലിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മാത്യു മത്തായി, ഉപ വിദ്യാഭ്യാസ ഓഫീസർ ഷിജിത ബി
ജെ , പ്രിൻസിപ്പാൾ കെ.എസ്. സതി
പിടി എ പ്രസിഡൻ്റ് അൻസാജ് ആൻ്റണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *