Event More NewsFeature NewsNewsPoliticsPopular NewsUncategorized

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി ജില്ലയിൽ സോഷ്യൽ ഓഡിറ്റിങ് പുരോഗമിക്കുന്നു

ബത്തേരി: പിഎം പോഷൻ സ്കൂൾ ഉച്ച ഭക്ഷണപദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ് ജില്ലയിലും പുരോഗമിക്കുന്നു. ജില്ലയിലാകെ ഈ വർഷം തിരെഞ്ഞടുക്കപ്പെട്ട 20 സ്കൂളുകളിലാണ് ഓഡിറ്റിങ് നടക്കുന്നത്. മൂന്നു ഉപജില്ലകളിലായി കിലയുടെ കീഴിൽ നാല് ഫെസിലിറ്റേറ്റർമാരുടെ നേതൃത്വത്തിലാണ് സോഷ്യൽ ഓഡിറ്റിങ് നടപടികൾ പുരോഗമിക്കുന്നത്.

ഓരോ സ്കൂളുകളിലും രക്ഷിതാക്കളിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ട ഓഡിറ്റർമാരാണ് ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പും ഗുണ നിലവാരവുമെല്ലാം പരിശോധിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ സഭ എല്ലാ സ്കൂളുകളിലും പൂർത്തിയായി. ഉപജില്ല തലത്തിൽ പബ്ലിക് ഹിയറിങ്ങോടെയാണ് ഓഡിറ്റിങ് പൂർത്തിയാകുന്നത്. പബ്ലിക് ഹിയറിങ്ങിൽ ഓരോസ്കൂളിന്റെയും ഓഡിറ്റ് റിപ്പോർട്ട്‌ അവതരിപ്പിക്കും. ആദ്യ പബ്ലിക് ഹിയറിങ്ങ് വൈത്തിരി ഉപജില്ലയിൽ പൂർത്തിയായി. സുൽത്താൻ ബത്തേരി ഉപജില്ല പബ്ലിക് ഹിയറിങ് ഒക്ടോബർ അഞ്ചു തിങ്കളാഴ്ച രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി ഡയറ്റ് ഹാളിലും മാനന്തവാടി ഉപജില്ലയിൽ ഇതേ ദിവസം രാവിലെ 11 മണിക്ക് മാനന്തവാടി ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിലും നടക്കും. പബ്ലിക് ഹിയറിങ്ങിൽ എംഎൽഎ മാർ, ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്ത് പ്രേസിഡന്റുമാർ, മുനിസിപ്പൽ അധ്യ ക്ഷൻമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *