Uncategorized

ആദ്യം ഹോബി; ഇപ്പോൾ വരുമാനമാർഗം; ഫ്ളോറൽ ആർട്ടിസ്റ്റായി വിജയം കൊയ്‌ത് ഷിജി ജോസഫ്

പുൽപ്പള്ളി: ആദ്യമെല്ലാം ഒഴിവുസമയങ്ങളിലെ ഒരു ഹോബി മാത്രമായിരുന്നുവെങ്കിൽ ഇപ്പോഴത് ഷിജിയുടെ ജീവിതത്തിലെ പ്രധാനവരുമാനമാർഗങ്ങളിലൊന്നായിമാറിയിരിക്കുകയാണ്. പൂക്കളോടുള്ള ഇഷ്ടമാണ് ആർട്ടിഫിഷ്യൽ ഫഌർ നിർമ്മാണത്തിലേക്കും ഫഌർവേസ് രൂപകൽപ്പനയിലേക്കുമെല്ലാം പുൽപ്പള്ളി തിരുത്തിമറ്റത്തിൽ ഷിജി ജോസഫിനെ എത്തിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഷിജി രൂപകൽപ്പന ചെയ്‌ത് നിരവധിയായ ഫഌർവേസുകളും പൂക്കളുമാണ്. ആദ്യമെല്ലാം കടലാസുകളും മറ്റും കൊണ്ടായിരുന്നു പൂക്കൾ നിർമ്മിച്ചിരുന്നതെങ്കിൽ ഇപ്പോഴത് ഇറക്കുമതി ചെയ്ത അത്യാധുനീക വസ്‌തുക്കളിലേക്ക് മാറി. ഇതോടെ പൂക്കൾക്കും മറ്റും ഒറിജിനലിനെ വെല്ലുന്ന ഭംഗിയുമായി. ഫഌർവേസുകളിൽ ഭംഗിയുള്ള പൂക്കൾ ഉൾപ്പെടുത്തി കൊണ്ട് നൂറുകണക്കിന് ഫ്ളോറൽ ഡിപ്ലെകളാണ് ഷിജി ഓരോ മാസവും നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് വിനോദത്തിനായി തുടങ്ങിയ ഫഌർവേസ്, പൂക്കൾ നിർമ്മാണം ഇന്ന് ജീവിതത്തിലെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായി മാറി കഴിഞ്ഞു. നിരവധി പേരാണ് ജന്മദിനങ്ങൾക്കും, വിവാഹവാർഷികത്തിനും, വിവാഹത്തിനും, മറ്റ് ആഘോഷങ്ങൾക്കുമെല്ലാം സമ്മാനങ്ങൾ നൽകുന്നതിനായി ഷിജിയുടെ ഫഌർ ഡിസൈനുകൾ തേടി എത്തിക്കൊണ്ടിരിക്കുന്നത്.

അമിത വില ഈടാക്കാത്തതിനാൽ അതിമനോഹരമായി നിർമ്മിച്ചിരിക്കുന്ന ഈ ഫ്ളോറൽ വർക്കുകൾക്ക് ഇന്ന് ആവശ്യക്കാറെയാണ്. വീടുകളും സ്ഥാപനങ്ങളും, ആരാധാനാലയങ്ങളുമെല്ലാം അലങ്കരിക്കുന്നതിനായി വ്യത്യസ്‌തങ്ങളായ വലുപ്പത്തിൽ കസ്റ്റമൈസ് ചെയ്തും ഇപ്പോൾ ഫ്ളോറൽ ഡിസൈനുകൾ ഷിജി ചെയ്തുവരുന്നുണ്ട്. മുമ്പ് പെയിൻ്റിംഗിനോടും, കരകൗശല വസ്തു നിർമ്മാണത്തിനോടുമെല്ലാമുള്ള താൽപര്യമാണ് ഒടുവിൽ ഫ്ളോറൽ ആർട്ടിസ്റ്റായി തന്നെ മാറ്റിയതെന്ന് ഷിജി പറയുന്നു.

ഒഴിവുസമയങ്ങളിൽ കൗതുകത്തിന് ചെയ്തുതുടങ്ങിയ ഫഌർ വർക്കുകൾ ഇപ്പോൾ ജീവിതത്തിന്റെ പ്രധാന വരുമാനമാർഗമായി മാറിയെന്നും അവർ കൂട്ടിച്ചേർക്കുന്നു. വയനാട്ടിൽ ഫ്ളോറൽ ആർട്ടിസ്റ്റുകൾ പൊതുവെ കുറവായതിനാൽ തന്നെ ആർട്ടിഫിഷ്യൽ പൂക്കൾ കൊണ്ടുള്ള ഗിഫ്റ്റുകളും മറ്റും കസ്റ്റമൈസ് ചെയ്ത‌് നിർമ്മിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ ഷിജിയെ തേടിയെത്തുന്നുണ്ട്. സോഷ്യൽമീഡിയ വഴിയാണ് പുതിയ വർക്കുകൾ ആളുകൾക്ക് പരിചയപ്പെടുത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിരവധി ഓർഡറുകളാണ് ഓരോ ദിവസവും ഷിജിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ കൂടിയായ ഷിജിക്ക് ഭർത്താവ് ജോമോനും, മക്കളായ തന്നെ പ്രധാന മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാൾ ഗോഡ്‌വിൻ, ആൽവിൻ എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *