പത്മപ്രഭയിൽ വിത്തിടൽ-വൈൻ നിർമാണ പരിശീലനം
കൽപറ്റ : കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ പോർട്രെയിൽ വിത്തിടുന്നതിലും വിവിധ പഴങ്ങളിൽ നിന്നും വീഞ്ഞുണ്ടാക്കുന്നതിലും പരിശീലനം നൽകി. ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിശീലന പരിപാടി കൃഷി വകുപ്പിൽ നിന്നു ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ലൗലി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പയർ, മുളക്, തക്കാളി, തുടങ്ങിയവയുടെ വിത്തുകളൊണ് നട്ടത്.
വനിതാവേദി പ്രസിഡൻ്റ് എ. സുധാറാണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെർളി സെബാസ്റ്റ്യൻ, ഐ. ഉഷ, ശാന്ത ജയരാജ്, പി അനിത, ഗ്രന്ഥാലയം പ്രസിഡൻ്റ് ടി.വി.രവീന്ദ്രൻ, സെക്രട്ടറി കെ.പ്രകാശൻ, ഇ. ശേഖരൻ എന്നിവർ സംസാരിച്ചു
