Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

പത്താം വാർഷികം ആഘോഷിച്ച് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി

കല്‍പ്പറ്റ: വയനാട്ടിലെ തരിയോട് സ്വദേശി നിര്‍മല്‍ ബേബി വര്‍ഗീസ് 2016ല്‍ ആരംഭിച്ച ചലച്ചിത്ര നിര്‍മാണ-വിതരണ കമ്പനി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി പത്താം വാര്‍ഷികം ആഘോഷിച്ചു. ഫാക്ടറിയുടെ കാവുമന്ദം ഓഫിസില്‍ നടന്ന ചടങ്ങില്‍ നിര്‍മാതാവ് ബേബി ചൈതന്യ, ഛായാഗ്രാഹകന്‍ മിഥുന്‍ എരവില്‍, അഭിനേതാക്കളായ ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ പി.കെ. ബേബി, ലില്ലി ബേബി, ഡെന്നിഷ് ജോസഫ്, ഇസ മരിയ, ജിയാന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
2016ല്‍ ‘മിറര്‍ ഓഫ് റിയാലിറ്റി’, ‘മാറ്റം-ദി ചേഞ്ച്’ എന്നീ ഹ്രസ്വചിത്രങ്ങളാണ് കാസാബ്ലാങ്കാ ഫാക്ടറി ആദ്യം നിര്‍മിച്ചത്. നിര്‍മല്‍ ബേബിയാണ് ഈ ചിത്രങ്ങളുടെ സംവിധായകന്‍. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ഉള്‍പ്പടെ കരസ്ഥമാക്കിയ ‘തരിയോട്’ ചരിത്ര ഡോക്യൂമെന്ററിയിലൂടെയാണ് ഫിലിം ഫാക്ടറി കൂടുതല്‍ ശ്രദ്ധ നേടിയത്. ഇതിനകം മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി കാസാബ്ലാങ്കാ എണ്‍പതോളം സിനിമകളുടെ ഭാഗമായി.

2022ല്‍ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമ’വഴിയെ’ നിര്‍മിച്ചാണ് വാണിജ്യ സിനിമകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കിയത്. 2024ല്‍ ‘ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്‌സ്’ ടൈം ലൂപ്പ് ചിത്രവും 2025ല്‍ കന്നഡ ചിത്രം ‘അന്തിമ ക്ഷണഗളു’വും ഇംഗ്ലീഷ് ചിത്രം ‘ഏലിയന്‍ ജെനസിസ്: ബിയോണ്ട് ദ സ്റ്റാര്‍സും’ നിര്‍മിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ വിതരണം ചെയ്യുന്നതിലും കമ്പനി സജീവമാണ്.

സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാര്‍ഡ്‌സ്, കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറര്‍ ഫിലിം ഫെസ്റ്റിവല്‍, കാസാബ്ലാങ്കാ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റ്, വഴിയെ ഇന്‍ഡീ ഫിലിം ഫെസ്റ്റ് തുടങ്ങിയ മേളകള്‍ സ്ഥാപനം സംഘടിപ്പിക്കുന്നുണ്ട്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ‘ഡിസീസ് എക്‌സ്: ദി സോംബി എക്‌സ്പിരിമെന്റ്’ പുതുതായി നിര്‍മിക്കുന്ന ചിത്രമാണ്. സ്റ്റോണ്‍, ദ മാന്‍ ഫ്രം ഹോങ്കോംഗ്, ഐറിഷ് മാന്‍, മാഡ് മാക്‌സ് എന്ന സിനിമകളിലൂടെ പ്രശസ്തനായ ഓസ്‌ട്രേലിയന്‍ താരം റോജര്‍ വാര്‍ഡ് ഭാഗമാകുന്നാണ് ഈ സിനിമ.

‘തരിയോട്’ ഡോക്യൂമെന്ററിയുടെ സിനിമാറ്റിക് റീമേക്ക് ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ അന്താരാഷ്ട്ര സഹകരണത്തോടെ ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് കാസാബ്ലാങ്കാ പ്രവര്‍ത്തകര്‍

Leave a Reply

Your email address will not be published. Required fields are marked *