Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

ജില്ലയുടെ ടൂറിസം മേഖലയെ ശക്തിപ്പടുത്താന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കണം – എം.പി പ്രിയങ്ക ഗാന്ധി

Iകൽപ്പറ്റ: ജില്ലയിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിര്‍ദ്ദേശിച്ചു. ജില്ലയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന്റെ സാനിധ്യത്തിൽ ചേർന്ന അവലോക യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. വയനാടിന്റെ സാമൂഹിക, സാംസ്കാരിക നേട്ടങ്ങളും ഗോത്ര സംസ്കൃതിയും പ്രകൃതിരമണീയതയും ടൂറിസത്തിന്റെ സാധ്യതകൾക്ക് ഉതകുന്നതാണ്. ജില്ലയിലെ മുഴുവന്‍ വിനദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടെ വ്യത്യസ്ത പ്രോഗ്രോമുകള്‍ കൊണ്ടുവരണമെന്നും എം.പി. നിര്‍ദ്ദേശിച്ചു. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍ കൂമാര്‍, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, എ.ഡി.എം കെ അജീഷ്, ടൂറിസം ഡയറക്ടർ എം അഞ്ജന, അഡീഷണൽ ഡയറക്ടർ ജനറൽ സുമിത്ത് ടാക്കൂർ, പ്രോജക്ട് എക്സിക്യൂട്ടീവ് ആർ വിദ്യ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *