ഈട്ടി കടത്ത്: വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചു
കല്‍പ്പറ്റ: വാഴവറ്റയില്‍നിന്നു കടത്തിയ 54 ഈട്ടിക്കഷണങ്ങള്‍ എറണാകുളം കരിമുകളിലെ മില്ലില്‍നിന്നു പിടിച്ചെടുത്ത കേസില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. വാഴവറ്റ സൂര്യ ടിമ്പേഴ്സ് ഉടമയായിരുന്ന റോജി അഗസ്റ്റിന് ഉള്‍പ്പെടെ ഏഴു പേരെ പ്രതിചേര്‍ത്താണ് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കഴിഞ്ഞദിവസം ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ ഒആര്‍ 1/2021 നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയ ഭൂമികളില്‍ നടന്ന അനധികൃത ഈട്ടിമുറി വിവാദമായ പശ്ചാത്തലത്തില്‍ 2021 ഫെബ്രുവരി എട്ടിന് അന്നത്തെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം.കെ. സമീറാണ് കരിമുകളില്‍നിന്നു ഈട്ടിക്കഷണങ്ങള്‍ കസ്റ്റഡിയിലെടുത്തത്
