Feature NewsNewsPopular NewsRecent News

യുവജന കമ്മീഷൻ വയനാട് ജില്ലാതല അദാലത്ത് നടത്തി

കൽപ്പറ്റ: കേരള സംസ്ഥാന യുവജന കമ്മീഷൻ വയനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ അദാലത്ത് സംഘടിപ്പിച്ചു. നാല് പരാതികൾ പരിഹരിച്ചു. രണ്ട് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. വിവിധ സ്വകാര്യ സ്ഥാപനത്തിലെ വേതന കുടിശ്ശിക ലഭിക്കുന്നത്, തൊഴിൽ വാഗ്‌ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ്, സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, വിവിധ സ്ഥാപനങ്ങളിലെ നിയമനം, എക്സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് ലഭിച്ചത്. യുവജനങ്ങൾക്ക് സൗജന്യ നിയമ സഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ യുവജനകമ്മീഷന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

അദാലത്തിൽ യുവജന കമ്മീഷൻ അംഗങ്ങളായ എസ്.കെ മൃദുല, പി.സി. ഷൈജു, അഡ്വ. അബേഷ് അലോഷ്യസ്, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ എ. ഷഹൻഷാ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *