Feature NewsNewsPopular NewsRecent News

കരട് വിജ്ഞാപനം വയനാട്ടിൽ നടപ്പാക്കരുതെന്ന്

കൽപറ്റ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം വയനാട്ടിൽ നടപ്പാക്കരുതെന്ന് കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകർ നട്ടുവളർത്തിയ മരത്തിന്റെ ചില്ലപോലും അനുവാദമില്ലാതെ വെട്ടാൻ പാടില്ലെന്ന കാടൻ നിയമം ജനദ്രോഹപരമാണ്. വയനാട്ടിൽ വെള്ളാർമല, ചുണ്ടേൽ, പൊഴുതന, കുന്നത്തിടവക, കോട്ടപ്പടി, തരിയോട്, അച്ചൂരാനം, നൂൽപുഴ, കിടങ്ങനാട്, തൃശ്ശിലേരി, തൊണ്ടർനാട്, തിരുനെല്ലി, പേരിയ എന്നീ 13 വില്ലേജുകളാണ് പരിസ്ഥിതി ലോല പ്രദേശമായി കരട് വിഞ്ജാപനമിറക്കിയത്. ആവശ്യമായ പഠനം നടത്താതെയാണ് ജനവാസ മേഖലകളെയും കൃഷി ഭൂമികളെയും ലോല പ്രദേശമായി ഉൾപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്ക് രൂപം നൽകും. ഈ നിയമം വ്യാപാരികൾക്കും കർഷകർക്കും സാധാരണ ജനങ്ങൾക്കും ദുസ്സഹമാകും. കാർഷിക, വ്യവസായ, വാണിജ്യ മേഖല തുടങ്ങി സമസ്ത മേഖലകളിലും തകർച്ചയുണ്ടാകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പ്രശ്ന പരിഹാരത്തിന് നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെദൈനം ദിന ജീവിതം താളം തെറ്റുന്ന നിരവധി പ്രഖ്യാപനങ്ങളാണ് കരട് നിർദ്ദേശത്തിലുള്ളത്. ഗ്രാമീണ റോഡ് നവീകരണം, കീടനാശിനി പ്രയോഗം, ഭൂമി പണയത്തിൻമേൽ ബാങ്ക് വായ്പ, ഹിറ്റാച്ചി, ജെസിബി തുടങ്ങിയ യന്ത്രങ്ങളുടെ നിരോധനം , കുഴൽ കിണർ നിർമ്മാണം, കെട്ടിട നിർമ്മാണം, മണൽ വാരൽ, മീൻ പിടിക്കൽ, പാറ പൊട്ടിക്കൽ, തുടങ്ങിയുള്ളവക്ക് നിയന്ത്രണവും , നിരോധനവും വന്നാൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാകുമെന്നും ജനങ്ങൾ ആശങ്കയിലാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി അയക്കാനും കൽപറ്റയിൽ ചേർന്ന യോഗം തീരുമാനമെടുത്തു . ജില്ലാ പ്രസിഡന്റ് ജയിംസ് അമ്പലവയൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ സി കെ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ജോസ് വി.ജെ, ജില്ലാ കോ-ഓർഡിനേറ്റർ ജാബിർ കരണി, ഓഡിറ്റർ എ.എം മുഹമ്മദ് ഹനീഫ, പി എച്ച് സലിം പി.ശാഹുൽ ഹമീദ്, കെ അഷ്റഫ് ബാവ, പിഎസ് ബിജു, കെ എ ടോമി, പി കെ ഹരീഷ്, പി കെ ബഷീർ, പി ആലി പി കെ നാസർ, മുഹമ്മദ് റഫീഖ്, വിപി അസ്സുഹാജി, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *