സ്ട്രെസ് അവബോധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ബത്തേരി :സുൽത്താൻ ബത്തേരി നിർമ്മല മാതാ പബ്ലിക് സ്കൂളിൽ സ്ട്രെസ് അവബോധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന പഠന സമ്മർദ്ദങ്ങളും മാനസിക സംഘർഷങ്ങളും തിരിച്ചറിയുന്നതിനും അവ ഫലപ്രദമായി നേരിടുന്നതിനും ആവശ്യമായ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സമ്മർദ്ദത്തിന്റെ്റെ വിവിധ ലക്ഷണങ്ങൾ, അവ മൂലം ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ, സ്ട്രെസ് നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ എന്നിവയെക്കുറിച്ച് സ്കൂൾ കൗൺസിലറും അധ്യാപകനുമായ ബിനു എം. എം. ക്ലാസെടുത്തു. ആത്മവിശ്വാസം, പോസിറ്റീവ് ചിന്താഗതി, ഏകാഗ്രത, മാനസികാരോഗ്യം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗീതാ തമ്പി, മാനേജർ ഫാ. ലിൻസ് ചെറിയാൻ, വൈസ് പ്രിൻസിപ്പൽ ലിയാ ജോസഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
