Feature NewsNewsPopular NewsRecent News

സെമിനാർ സംഘടിപ്പിച്ചു

കാവുംമന്ദം: വയനാടൻ ചരിത്രത്തെയും ഗോത്രസംസ്കാരത്തെ കുറിച്ചും 18-ാം നൂറ്റാണ്ടിലെ ചരിത്രത്തെക്കുറിച്ചും
വയനാടിന്റെ സമ്പന്നമായ ഗോത്രസംസ്കാരത്തെയും ചരിത്ര-സാംസ്കാരിക പാരമ്പര്യത്തെയും കുറിച്ച് കാവുംമന്ദം പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ച് സെമിനാർ സംഘടിപ്പിച്ചു. പിണങ്ങോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ
എം.ജി. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
‘വയനാട്ടിലെ ഗോത്രസംസ്കാരം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ‘കരിന്തണ്ടൻ’ എന്ന പുസ്തകത്തിന്റെ രചയിതാവും ചരിത്ര ഗവേഷകനുമായ ജാഫർ അമീർ യു.സി. മുഖ്യപ്രഭാഷണം നടത്തി. 18-ാം നൂറ്റാണ്ടിലെ വയനാടിന്റെ ആകർഷകമായ ചരിത്രത്തെക്കുറിച്ചും ഗോത്രവർഗക്കാരുടെ പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.
പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ സി. ഹാരിഷ് പരിപാടിയുടെ കോ-ഓർഡിനേറ്ററായ പരിപാടിയുടെ അധ്യക്ഷത വഹിച്ചത് മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജംഷീർ വി എ. ആണ്. അലിന്റ , അമൃത , അർച്ചന എന്നീ അധ്യാപികമാരുടെ സാന്നിധ്യത്തിൽ നടന്ന സെഷനിൽ രോഹിണി നന്ദി പ്രകാശനം നടത്തി. അറുപതോളം വിദ്യാർഥികൾ അടക്കം നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *