Feature NewsNewsPopular NewsRecent News

സംസ്ഥാനത്ത്തൂ ഫാൻ ഗ്രാമസഭകൾ നടത്തും

തിരുവനന്തപുരം : കേരള പൊലീസും തദ്ദേശ
സ്വയംഭരണ വകുപ്പും ചേർന്നു നടപ്പാക്കുന്ന ‘ഓപ്പറേഷൻ തുഫാൻ 2.0’യുടെ ഭാഗമായി സം സ്ഥാനത്തെ 20,999 വാർഡുകളിലും പ്രത്യേക ‘തൂഫാൻ ഗ്രാമസഭകൾ’ നടത്തും. വാർഡുതല ജനജാഗ്രതാ സംവിധാനവും രൂപീകരിക്കും. നാട്ടിലെ ലഹരി സംബന്ധമായ ഭീഷണിക്ക് പ്രതി രോധം ആവിഷ്കരിക്കാനാണു ഗ്രാമസഭ. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ പുറത്തിറക്കിയ മാർഗരേഖയിലാണു നിർദേശങ്ങൾ.

ഓരോ വാർഡിലും കുറഞ്ഞതു 10 സന്നദ്ധ പ്ര വർത്തകരെ ‘തൂഫാൻ വോറിയേഴ്‌സ്’ ആയി കണ്ടെത്തും. പൊലീസ് ഉദ്യോഗസ്ഥനെയും തൂഫാൻ വോറിയറെയും ജനജാഗ്രതാ സമിതിയിൽ ഉൾപ്പെടുത്തും. ലഹരി ഉപയോഗിക്കുന്നവരെ സാധാരണ ജീവിതത്തിലേക്കു തിരികെക്കൊ ണ്ടുവരാനുള്ള സഹായങ്ങളും ലക്ഷ്യമിടുന്നു. ലഹരി വ്യാപനത്തിനു സാധ്യതയുള്ള ഹോട് സ്പോട്ടുകളും ശ്രദ്ധ വേണ്ട കുടുംബങ്ങളെയും കണ്ടെത്തും.
സംസ്ഥാന തല ഉദ്ഘാടനം 28നു 11നു മലപ്പുറം എആർ നഗർ പഞ്ചായത്തിൽ മുഖ്യമന്ത്രി നിർവഹിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളിലെ ആസ്ഥാനങ്ങളിലും ഉദ്ഘാടന ദിവസം ഒരേസ മയം ‘ഫാൻ പതാക’ ഉയർത്തും. ‘തൂഫാൻ പ്രതിജ്ഞ’, ‘തൂഫാൻ വോറിയർ’ പ്രഖ്യാപനം, ബാഡ്ജ് വിതരണം, ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം തുടങ്ങിയവയും നടത്തും

Leave a Reply

Your email address will not be published. Required fields are marked *