വരുന്നു, കൽപ്പറ്റയിൽ ‘ഷേക്സ്പിയർ ആൻഡ് കമ്പനി’യുടെ വയനാടൻ പതിപ്പ്
കല്‍പ്പറ്റ: ഫ്രാന്‍സിലെ പാരീസില്‍ ‘ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പുസ്തകശാലയുടെ വയനാടന്‍ പതിപ്പ് ഒരുക്കാനുള്ള പരിശ്രമത്തില്‍ അ
നില്‍ ഇമേജ്. നഗരത്തില്‍ ആനപ്പാലത്തിന് സമീപം ദേശീയപാതയോടുചേര്‍ന്ന് ഇംഗ്ലീഷ് ഭാഷാധ്യാപനത്തിന് ഉപയോഗപ്പെടുന്ന കെട്ടിടത്തിലെ ഗ്രന്ഥപ്പുരയും അനുബന്ധ സൗകര്യങ്ങളും ‘ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി’ മാതൃകയില്‍ പരിവര്‍ത്തനം ചെയ്യാനാണ് അദ്ദേഹത്തിന്റെ പ്രയത്‌നം.
ഇംഗീഷ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സംഗമിക്കാനും സാഹിത്യ, സാസ്‌കാരിക ചര്‍ച്ചകള്‍ നടത്താനും അമേരിക്കക്കാരന്‍ ജോര്‍ജ് വിറ്റ്മാന്‍ 1951ല്‍ സ്ഥാപിച്ചതാണ് ‘ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി’. ലോകമെങ്ങുമുള്ള എഴുത്തുകാരുടെയും വായനക്കാരുടെയും തീര്‍ഥാടന കേന്ദ്രമെന്ന് ഈ പുസ്തകശാലയ്ക്ക് ഖ്യാതിയുണ്ട്. ഇതിന്റെ മാതൃകയില്‍ നഗരത്തില്‍ അക്കാദമി ഫോറം ഫോര്‍ റീഡിംഗ് ആന്‍ഡ് കമ്മ്യൂണിക്കഷന്‍(എഎഫ്ആര്‍സി)ബുക്ക് ഹൗസാണ് അനില്‍ വിഭാവനം ചെയ്യുന്നത്. എഎഫ്ആര്‍സി ബുക്ക് ഹൗസിനെ സായാഹ്ന ചര്‍ച്ചകള്‍ക്കടകം സൗകര്യമൊരുക്കി സാംസ്‌കാരിക കേന്ദ്രമായി വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് അധ്യാപകനായ അനില്‍ പറയുന്നു.
സോവിയറ്റ് യൂണിയനില്‍ അച്ചടിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തിരുന്ന പുസ്തക-മാസികകള്‍ അനിലിന്റെ ഗ്രന്ഥപ്പുരയിലുണ്ട്. നോവല്‍, കഥ,കവിത, രാഷ്ടീയം തുടങ്ങിയ ശാഖകളിലായി കാല്‍ലക്ഷത്തിനടുത്തുവരും ലൈബ്രറിയിലെ പുസ്തകങ്ങളുടെ എണ്ണം. റഷ്യന്‍, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലുള്ള റഷ്യന്‍ പ്രസിദ്ധീകരണങ്ങളാണ് ഇതില്‍ അധികവും. 1990ല്‍ പ്രസിദ്ധീകരണം നിര്‍ത്തിയ സോവിയറ്റ് നാട്, സോവിയറ്റ് ലിറ്ററേച്ചര്‍, മിഷ എന്നിവയുടെ പതിപ്പുകളും അനിലിന്റെ ശേഖരത്തിലുണ്ട്.
മോസ്‌കോയിലെ പ്രോഗ്രസ്, റോസ്മാന്‍, റാദുക, മിര്‍, എഫ്എല്‍പിഎച്ച്(ഫോറിന്‍ ലാംഗ്വേജ് പബ്ലിഷിംഗ് ഹൗസ്) തുടങ്ങിയ പ്രസാധകരുടേതാണ് ഗ്രന്ഥപ്പുരയെ ധന്യമാക്കുന്ന പുസ്തകങ്ങളില്‍ മിക്കതും.
ലെനിന്‍, മാക്‌സിം ഗോര്‍ക്കി, അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ആന്റണ്‍ ചെഖോവ്, നിക്കോളായ് ഗോഗോള്‍, ബോറിസ് പാസ്തര്‍നാക് തുടങ്ങിയവരുടെ കൃതികള്‍ ലൈബ്രറിയിലുണ്ട്.
ബൂക്ക് ഹൗസിനെ സോവിയറ്റ് ശാസ്ത്ര, സാഹിത്യ പഠനകേന്ദ്രമായി വികസിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് അനില്‍ പറഞ്ഞു. പുതിയ തലമുറയ്ക്ക് പുസ്തലോകം തുറന്നുകൊടുക്കുകയും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. ബുക്ക് ഹൗസിന്റെ ഭാഗമായി കുട്ടികളുടെ ലൈബ്രറിയും ആസൂത്രണം ചെയ്യുന്നുണ്ട്. ബുക്ക് ഹൗസില്‍ അംഗത്വം സൗജന്യമായിരിക്കുമെന്ന് അനില്‍ പറയുന്നു.
റഷ്യന്‍ പ്രസിദ്ധീകരണങ്ങളുടെ വായനയില്‍ ചെറുപ്പത്തില്‍ത്തന്നെ തത്പരനായിരുന്നു അനില്‍. ഇതാണ് നൂറകണക്കിന് റഷ്യന്‍ പുസ്തക-മാസികകള്‍ സ്വന്തമാക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രചോദനമായത്.
വടകര കേളോത്ത് പരേതനായ ചാത്തു-പള്ളിക്കുന്നുമ്മല്‍ ശാന്ത ദമ്പതികളുടെ മകനാണ് 49കാരനായ അനില്‍. എഴുത്തുകാരിയും അധ്യാപികയുമായ ലൈല സൈനാണ് ഭാര്യ. നഗരപരിധിയിലെ ഹരിതഗിരിയിലാണ് ദമ്പതികളുടെ താമസം.
