കടത്തനാടൻ കളരി ഫൗണ്ടേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: കമ്മന കടത്തനാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കടത്തനാടൻ കളരിയുടെ കമ്മന, അമ്പലവയൽ, കൽപ്പറ്റ, വടകര ബ്രാഞ്ചുകകളിൽ കളരി പരിശീലനം നടത്തുന്നവരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. വിവിധ മത്സര പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഓണാഘോഷ പരിപാടിക്ക് കടത്തനാടൻ കളരി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ കെ.എഫ് തോമസ് ഗുരുക്കൾ, എം.എസ് ഗണേഷ് ഗുരുക്കൾ, ടി എൻ നിഷാദ് ഗുരുക്കൾ, എ. കെ റൈഷാദ്, കെ.എസ് വിപിൻകുമാർ എന്നിവർ നേതൃത്വം നൽകി.
