Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്‌തു

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിൽ നിർമ്മിച്ച രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ നഗരസഭാ ചെയർപേഴ്‌സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്‌തു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി വെള്ളാരംകുന്നിലെ എൻഎംഎസ്എം കോളേജ്, മുണ്ടേരി ഗവ.വൊക്കേഷണൽ എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് യൂണിറ്റുകൾ സ്ഥാപിച്ചത്. നഗരസഭയിലെ ജൈവമാലിന്യ സംസ്കരണ രംഗത്ത് വലിയൊരു ചുവടുവെപ്പാണ് ഈ പദ്ധതിയിലൂടെ കൈവരിച്ചിരിക്കുന്നതെന്നും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഏറെ സഹായകമാകുമെന്നും പി വിശ്വനാഥൻ പറഞ്ഞു.

തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ്ങിന്റെ പ്രവർത്തനരീതി, ഉപയോഗത്തെക്കുറിച്ചും കെഎസ്ഡബ്ളിയുഎംപി സോഷ്യൽ എക്സ്പേർട്ട് വൈശാഖ് എം ചാക്കോ വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ എസ് സൗമ്യ അധ്യക്ഷയായി. മുഹമ്മദ് റാഫിൽ, പി ടി വർഗീസ്, എ ആർ ബിനി, സി കെ നിഷ, റജ്ന, ക്ലീൻ സിറ്റി മാനേജർ കെ സത്യൻ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ വി കെ സജീവ്, എ എസ് കൃഷ്‌ണേന്ദു, മുണ്ടേരി ഗവ.വൊക്കേഷണൽ എച്ച്എസ്എസ് പ്രിൻസിപ്പൽ പി ടി സജീവൻ, പ്രധാന അധ്യാപിക എം സൽ!മ, പിടിഎ പ്രസിഡന്റ് സി ജയരാജൻ, എസ്എംസി ചെയർമാൻ കെ സതീഷ് കുമാർ, എൻഎംഎസ്എം കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എം എസ് രാജിമോൾ., എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോബിൻ വർഗീസ്, കെഎസ്‌ഡബ്ളിയുഎംപി ഡെപ്യൂട്ടി ജില്ലാ കോഓർഡിനേറ്റർ ശ്യാം പ്രസാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *