MLA യ്ക്ക് സ്വീകരണം നൽകി
മാനന്തവാടി:കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ റ്റി യു സി മാനന്തവാടി ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി നിയോജകമണ്ഡലം എം എൽ എ ശ്രീമതി ഉഷാവിജയന് സ്വീകരണം നൽകി.സെക്രട്ടറി ശ്രീ ജിജി എം ജെ സ്വാഗതം പറഞ്ഞു.സ്വീകരണ പരിപാടി യു ഡി എഫ് ജില്ലാ കൺവീനർ ശ്രീ എ ച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ശ്രീ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.എം എൽ എ യ്ക്കുള്ള ഉപഹാരം ശ്രീ എം ജി ബിജു നൽകി. ശ്രീ എ എം നിശാന്ത്, പി ഷംസുദ്ധീൻ, അബ്ദുള്ള ആയങ്കി, ബാവ എ പി, ജെറീഷ് എം എം, സവിത പി എന്നിവർ സംസാരിച്ചു. ശ്രീമതി ഷീജഷാജി നന്ദി പറഞ്ഞു.
