എകെസിസി മാനന്തവാടി മേഖലാ സമിതി നേതൃസംഗമം നടത്തി
മാനന്തവാടി: എകെസിസി മാനന്തവാടി മേഖലാ
സമിതിയുടെ നേതൃത്വത്തിൽ കണിയാരംസെന്റ്
ജോസഫ് കത്തീഡ്രലിൽ വച്ച് നേതൃസംഗമം
സംഘടിപ്പിച്ചു. രാജ്യത്തിനും സമൂഹത്തിനും സീറോ
മലബാർ സമുദായം നൽകിയ സംഭാവനകളെ ഇളം
തലമുറയിലേക്ക് കൈമാറുക എന്ന മഹത്തായ
ലക്ഷ്യമാണ് നമുക്കുള്ളതെന്നും പൂർവ്വ പിതാക്കൾ
പകർന്നു നൽകിയ സമുദായ ബോധവും
സാമൂഹ്യബോധവും നഷ്‌ടപ്പെടരുതെന്നും സമ്മേളനം
ഉദ്ഘാടനം ചെയ്‌തുകൊണ്ട് മാനന്തവാടി രൂപത
വികാരി ജനറാൾ മോൺ ഫാദർ പോൾ
മുണ്ടോളിക്കൽ ഓർമ്മപ്പെടുത്തി. മാനന്തവാടി
മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന് ഗവൺമെന്റ് സത്വര നടപടികൾ
സ്വീകരിക്കണമെന്ന് മാനന്തവാടി ഫൊറോന
പ്രസിഡണ്ട് റോബി താണികുന്നേൽ യോഗത്തിൽ
സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
‘എന്റെ സമുദായം എന്റെ അഭിമാനം’ എന്ന വിഷയത്തിൽ എ കെ സി സി രൂപത ജനറൽസെക്രട്ടറി ശ്രീ സെബാസ്റ്റ്യൻ പുരക്കൽ ക്ലാസ്സെടുത്തു. ഫൊറോനയിൽനിന്നുള്ള തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളെ രൂപത ഡയറക്ടർ ഫാദർ ജോബി മുക്കാട്ടുകാവുങ്കൽപൊന്നാട അണിയിച്ചു. പള്ളികളോടൊപ്പം പള്ളിക്കൂടവും ,ഉച്ചഭക്ഷണവും സംസ്‌കൃത പഠനം തുടങ്ങിയ മഹത്തായ ആശയം ലോകത്തിന് പകർന്നു നൽകിയ വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പിൻഗാമികളാണ് നാമെന്ന കാര്യം മറന്നു പോകരുതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.കണിയാരം കത്തീഡ്രൽ വികാരി വെരി റവ. ഫാദർ സോണി വാഴകാട്ട്, എ കെ സി സി മാനന്തവാടി മേഖല ഡയറക്ടർ റവ.ഫാദർ തോമസ് പ്ലാശനാൽ, ഗ്ലോബൽ സമിതി അംഗം ശ്രീമതി ഗ്ലാഡിസ് ചെറിയാൻ, രൂപത വൈസ് പ്രസിഡന്റ്റ് റെനിൽ കഴുതാടിയിൽ ഫൊറോന സെക്രട്ടറി ശ്രീ സെബാസ്റ്റ്യൻ,ജില്ലാ പഞ്ചായത്തംഗം ശ്രീമതി എൽസി ജോയ്, കത്തീഡ്രൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീ സുജിത്ത് തോപ്പിൽ എന്നിവർ സംസാരിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി 130 പ്രതിനിധികൾ പങ്കെടുത്തു.
