Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsUncategorized

ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാറുമായി അമ്പലവയൽ ജി.വി.എച്ച്.എസ്.എസ്

അലമ്പലവയൽ: ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ എസ്.പി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ‘ചിറകരിയുന്ന ലഹരി; പറന്നുയരട്ടെ സ്വപ്‌നങ്ങൾ’ എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു. യുവതലമുറ നേരിടുന്ന വെല്ലുവിളികളും അവയിൽ നിന്ന് സ്വപ്നങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ചടങ്ങിൽ ചർച്ചയായി.

സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി.ഷമീറയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എസ്.പി.സി.സി. പി.ഒ രാജൻ ജോർജ്ജ് സ്വാഗതം ആശംസിച്ചു.

തുടർന്ന്,ലഹരിവിരുദ്ധ സന്ദേശമുയർത്തി സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരത്തിലെ വിജയികൾക്ക് എൻ.സി. സജിത്ത്‌കുമാർ അച്ചൂരാനം ഉപഹാരങ്ങൾ വിതരണം ചെയയ്തു.

ഒന്നാം സമ്മാനം നേടിയ ടി.കെ. ഹംദ മെഹ്റിൻ,രണ്ടാം സമ്മാനം നേടിയ എം.ജെ. സാത്വിക എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികളായ ജോയൽ മാത്യു,റിഷാൻ, അഭിയ ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കെ.എസ്. ശിവനന്ദ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *