Feature NewsNewsPopular NewsRecent News

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തിരമായി നടപ്പാക്കുക: കൽപ്പറ്റ എക്യൂമെനിക്കൽ ഫോറം

കൽപ്പറ്റ: ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കൽപ്പറ്റ എക്യുമെനിക്കൽ ഫോറം പ്രവർത്തകർ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദിഖിന് കൽപ്പറ്റ സെന്റ് വിൻസന്റ് ഡി പോൾ ദേവാലയ ഓഫീസിൽ വച്ച് നിവേദനം നൽകി.

നിവേദക സംഘത്തിന്റെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും, റിപ്പോർട്ട് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മറുപടിയായി പറഞ്ഞതായി കൽപ്പറ്റ എക്യൂമെനിക്കൽ ഫോറം പ്രവർത്തകർ പറഞ്ഞു.

എക്യൂമെനിക്കൽ ഫോറം വൈസ് ചെയർമാൻ റവ. ഫാ. റോയി വലിയ പറമ്പിൽ, ജനറൽ കൺവീനർ കെ.കെ ജേക്കബ്, റവ: ഫാ. ജോമിൻ നാക്കുഴികാട്ടിൽ,വെ: സിസ്റ്റർ, ലൂസിയ, ഫോറം ഭാരവാഹികളായ ജോണി പാറ്റാനി, കെ ഐ വർഗീസ്, അബ്രഹാം. ഇ. വി, ജോസഫ് പ്ലാറ്റോ,ജോസ് മാത്യു,സണ്ണി. കെ. വി, ജോൺ. ഇ. എം, അനിൽ പള്ളത്ത്,സന്തോഷ് ചേരിയീ പുറത്ത്,തോമസ് പുന്നത്താനിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *