Feature NewsNewsPopular NewsRecent News

കൽവർട്ട് നിർമാണം അപകടകരമായ രീതിയിൽ. സുരക്ഷ ക്രമീകരണം ഒരുക്കണം: ഡിവൈഎഫ്ഐ

പാണ്ടികടവ് രണ്ടേനാൽ റോഡിൽ പഴശ്ശിനഗർ ഭാഗത്ത് കാലവർഷം ശക്തിപ്പെട്ടപ്പോഴുള്ള കൽവർട്ട് നിർമാണത്തിന് എതിരെ പരാതിയുമായി ഡിവൈഎഫ്ഐ രംഗത്ത്.കാലവർഷം ശക്തിപ്പെട്ടപ്പോൾ ആണ് കൽവർട്ട് നിർമ്മാണത്തിന് വേണ്ടി ജെസിബി ഉപയോഗിച്ച് റോഡ് മുറിച്ചത്. എന്നാൽ യാതൊരു സുരക്ഷ ക്രമീകരണവും നിലവിൽ ഇല്ല. ഇത് രാത്രികളിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് വലിയ അപകട ഭീഷണിയുയർത്തുന്നുണ്ട്. ഒരുവരിയിൽ മാത്രമാണ് നിലവിൽ വാഹനങ്ങൾ കടന്നു പോകുന്നത് അതുകൊണ്ട് തന്നെ വലിയ വാഹന തിരക്കും അനുഭവപ്പെടുന്നുണ്ട്. വർഷകാലത്ത് വേണ്ടത്ര മുൻകരുതൽ എടുക്കാതെ ഉള്ള ഇത്തരം നിർമ്മാണം ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വീഴ്‌ചയാണ് എന്നും വേണ്ട രീതിയിൽ സുരക്ഷ ഒരുക്കിയില്ല എങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും എന്നും ഡിവൈഎഫ്ഐ എടവക മേഖല കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *