Event More NewsFeature NewsNewsPoliticsPopular News

സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ പരിശോധന ലാബ്; ജില്ലാ പര്യടനത്തിന് തുടക്കം

വയനാട്:സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ പരിശോധന ലാബിന്റെ ജില്ലാ പര്യടനം ആരംഭിച്ചു. വയനാട് ജില്ലാഭക്ഷ്യ സുരക്ഷ വകുപ്പ് ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷയുടെ ഭാഗമായാണ് ഈറ്റ് റൈറ്റ്കേരളം സേഫ് ഓണം 2026 പരിശോധന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന പര്യടനം നടത്തുന്ന മൊബൈൽ ഫുഡ്‌ സേഫ്റ്റി ലബോറട്ടറിയുടെ ഫ്ലാഗ് ഓഫ് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് നിർവഹിച്ചു. ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ലക്ഷ്യമിടുന്ന പദ്ധതി നടപ്പിലാക്കിയ ആരോഗ്യ വകുപ്പ് മന്ത്രിയെയും, ഭക്ഷ്യ സുരക്ഷ വകുപ്പിനെയും മന്ത്രി അഭിനന്ദിച്ചു. സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വയനാട് ജില്ല ഓഫ് ഫുഡ്‌ സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ് സ്വാഗതവും, സുൽത്താൻ ബത്തേരി ഫുഡ്‌ സേഫ്റ്റി ഓഫീസർ ശ നിഷ പി മാത്യു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *