Feature NewsNewsPopular NewsRecent News

വയനാട് ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവേകാൻ ടൂറിസം കോൺക്ലേവ് നടത്തും

മാനന്തവാടി: വയനാട് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവേകാൻ ലക്ഷ്യമിട്ട് ആസ്റ്റിൽ ഏകദിന ടൂറിസം കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് ടൂറിസംസംഘടനാ പ്രതിനിധികൾ അറിയിച്ചു. എം.എൽ.എ ഉഷ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ടൂറിസം സംഘടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. വിനോദസഞ്ചാര മേഖലയിലെ പ്രമുഖരെയും വിവിധ വകുപ്പ് മേധാവികളെയും ഉൾപ്പെടുത്തിയാണ് കോൺക്ലേവ് നടത്തുക. ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാനും കോൺക്ലേവ് വേദിയാകും.

എം.എൽ.എ ഉഷ വിജയൻ വിളിച്ചുചേർത്ത ആലോചനാ യോഗത്തിൽ പ്രമുഖ ടൂറിസം സംഘടനാ പ്രതിനിധികളായ അലി ബ്രാൻ (AKTA), ഗോപ വർമ (WETA), യാസീൻ (WTA), മനു മത്തായി (Pan Asian Tourism Council) എന്നിവരും അജിബ് കോമാച്ചി, സുരേഷ് കുറുവ, പ്രദീപൻ മാസ്റ്റർ തുടങ്ങിയവരും പങ്കെടുത്തു. കോൺക്ലേവിൻ്റെ തീയതിയും വേദിയും അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *