ബഷീർ അനുസ്മരണം നടത്തി
ചീക്കല്ലൂര്‍: ദര്‍ശന ലൈബ്രറിയുടെയും കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണിയാമ്പറ്റ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വായന പക്ഷാചരണത്തിന്റെ ഭാഗമായി ബഷീര്‍ അനുസ്മരണം നടത്തി. വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ദേവകുമാര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിന്റെ ‘തേന്‍മാവ്’ എന്ന കഥ എഴുത്തുകാരി എം.പി. രാജേശ്വരി അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എം. ശിവന്‍പിള്ള, പെന്‍ഷനേഴ്‌സ് യൂണിയന്‍ കണിയാമ്പറ്റ യൂണിറ്റ് സെക്രട്ടറി പി.കെ. കരുണാകരന്‍, എം.സി. കുര്യാക്കോസ്, പി. കൃഷ്ണാനന്ദ്, കെ.ജി. സരോജിനിയമ്മ, രാജു ജോസഫ്, പി. രാജി മോള്‍ എന്നിവര്‍ പ്രസംഗിച്ചു. ദര്‍ശന ലൈബ്രറി ബാലവേദി അംഗങ്ങള്‍ ‘തേന്‍മാവ്’ എന്ന കഥയുടെ ദൃശ്യാവിഷ്‌കാരം നടത്തി. ലൈബ്രറി സെക്രട്ടറി പി. ബിജു സ്വാഗതവും ടി. മനോജ് നന്ദിയും പറഞ്ഞു.
