Feature NewsNewsPopular NewsRecent News

സുഗന്ധഗിരിയില്‍ ലഹരിവിരുദ്ധ പോസ്റ്റര്‍ പ്രകാശനവും ക്ലാസും നടത്തി

സുഗന്ധഗിരി: ജിയുപി സ്‌കൂളില്‍ ലഹരിവിരുദ്ധ പോസ്റ്റര്‍ പ്രകാശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.കെ. ലോലിത അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പിഎല്‍വി എം.പി. സല്‍മാബി, നിഹില്‍ ദേവ്, വിനീത ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എക്‌സൈസ് വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ബോധവത്കരണ ക്ലാസിന് അദ്ദേഹം നേതൃത്വം നല്‍കി.ചിഞ്ചു സെബാസ്റ്റ്യന്‍ സ്വാഗതവും വി.എന്‍. സംഗീത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *