സെൽഫ്എന്യൂമറേഷൻ ക്യാമ്പ് നടത്തി
കൽപറ്റ: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം എം.പി. വീരേന്ദ്രകുമാർ ഹാളിൽ സെൽഫ് എന്യൂമറേഷൻ സഹായ ക്യാമ്പ് നടത്തി.
പൂർണമായും ഡിജിറ്റലൈസ് ചെയ്ത സെൻസസിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സെൽഫ് എന്യുമറേഷൻ ചെയ്യുന്നത് Iഎങ്ങിനെയെന്നും സെൻസസ് ജില്ലാതല ട്രെയ്നർ പുഷ്പത്തൂർ വിനോദ് കുമാർ വിശദീകരിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പേരും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി.
ഗ്രന്ഥാലയം പ്രസിഡൻ്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രകാശൻ, വൈസ് പ്രസിഡൻ്റ് ഇ. ശേഖരൻ, കെ.പി.രത്നാകരൻ, എന്നിവർ സംസാരിച്ചു
