Feature NewsNewsPopular NewsRecent News

ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത‌ാൽ ഇനി പിഴ ഇരട്ടി, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കള്ളവണ്ടി എന്ന വാക്ക് ഇപ്പോൾ അധികം കേൾക്കാറില്ല. പക്ഷേ,
ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര
ചെയ്യുന്നവർ ഇക്കാലത്തുമുണ്ട്.
അത്തരക്കാർ ജാഗ്രതൈ! ടിക്കറ്റ്
ഇല്ലാതെ ട്രെയിനിൽ കയറുന്നവരിൽ
ഈടാക്കുന്ന പിഴ ഇന്ത്യൻ
റെയിൽവേ ഇരട്ടിയാക്കി. ടിക്കറ്റ്ഇല്ലാതെ യാത്ര ചെയ്യുന്ന
യാത്രക്കാർക്കുള്ള ഏറ്റവും കുറഞ്ഞ
പിഴ 250 രൂപയിൽ നിന്ന് 500രൂപയാക്കിയാണ്
വർധിപ്പിച്ചിരിക്കുന്നത്. 2026 ജൂൺ 26
മുതൽ പുതുക്കിയ പിഴ നിലവിൽ
വരും. 2026ലെ ജൻ വിശ്വാസ്
നിയമത്തിലെ വ്യവസ്ഥകൾ
അനുസരിച്ചാണ് പുതുക്കിയ പിഴ
നിലവിൽ വന്നിരിക്കുന്നത്.

പശ്ചിമ റെയിൽവേ പുറപ്പെടുവിച്ച പൊതു അറിയിപ്പ് അനുസരിച്ച് 1989ലെ റെയിൽവേ ആക്‌ടിലെ സെക്ഷൻ 137, 138 പ്രകാരമാണ് ഉയർന്ന പിഴ ബാധകമാകുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതും ഉപയോഗിച്ചതോ അസാധുവായതോ അനുചിതമായതോ ആയ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതും ഈ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.

പശ്ചിമ റെയിൽവേയ്ക്ക് കീഴിലുള്ള
മുംബൈ ഡിവിഷന്റെ, ഡിവിഷണൽ
റെയിൽവേ മാനേജറിന്റെ
ഔദ്യോഗിക എക്സ്
പ്ലാറ്റ്ഫോമിലാണ് ഇത് സംബന്ധിച്ച
അറിയിപ്പ് വന്നിരിക്കുന്നത്.
യാത്രക്കാർ സാധുവായ ടിക്കറ്റ്
ഉപയോഗിച്ച് യാത്ര ചെയ്യണമെന്നും
പിഴ ഒഴിവാക്കണമെന്നും കുറിപ്പിൽ
അഭ്യർഥിക്കുന്നുണ്ട്. എല്ലാവർക്കും
സുരക്ഷിതവും സുഗമവും
നിയമാനുസൃതവുമായ യാത്ര
ഉറപ്പാക്കാൻ യാത്രക്കാരുടെ
സഹകരണം അഭ്യർഥിക്കുന്നെന്നും
പോസ്റ്റിൽ വ്യക്തമാക്കുന്നു.

സാധുവായ ടിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാർ അധിക ചാർജിനൊപ്പം യഥാർഥ യാത്രാനിരക്കും നൽകേണ്ടി വരുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. കുറഞ്ഞ പിഴ 500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്തവർ നിയമനടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. റെയിൽവേ ആക്ട് പ്രകാരം കുറ്റക്കാരായി കണ്ടെത്തിയാൽ കോടതി നടപടികളും ആറുമാസം വരെ തടവും നേരിടേണ്ടി വരാം.

റെയിൽവേ നിയമത്തിലെ സെക്ഷൻ 137 അനുസരിച്ച് സാധുവായ ടിക്കറ്റില്ലാതെ മനഃപൂർവ്വം യാത്ര ചെയ്യാൻ ശ്രമിക്കുന്നവരോ ശരിയായ നിരക്ക് നൽകാതിരിക്കാൻ ടിക്കറ്റ് ദുരുപയോഗം ചെയ്യുന്നവരോ ആണ് ശിക്ഷിക്കപ്പെടുക. സാധുവായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക, പഴയ ടിക്കറ്റ് വീണ്ടും ഉപയോഗിക്കുക, അസാധുവായ ടിക്കറ്റിൽ യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ റെയിൽവേയെ വഞ്ചിക്കാൻ ശ്രമിക്കുന്നവർക്ക് വൻപിഴയാണ് കാത്തിരിക്കുന്നത്.

യാത്രക്കാരൻ എവിടെ നിന്നാണ് ട്രെയിനിൽ കയറിയതെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ട്രെയിൻ യാത്ര തുടങ്ങിയ സ്‌ഥലത്ത് നിന്നോ, ടിക്കറ്റ് പരിശോധന നടന്ന അവസാന സ്റ്റേഷനിൽ നിന്നോ ഉള്ള നിരക്ക് റെയിൽവേ ഉദ്യോഗസ്ഥർക്ക് ഈടാക്കാവുന്നതാണ്. അതേസമയം, സാധുവായ ടിക്കറ്റില്ലാതെ യാത ചെയ്ത യാത്രക്കാരിൽ നിന്നുള്ള പിഴയും നിരക്കുമായി സെൻട്രൽ റെയിൽവേ മേയ് മാസത്തിൽ ഈടാക്കിയത് 40.85 കോടി രൂപയാണ്. മേയ് മാസത്തിൽ സെൻട്രൽ റെയിൽവേ ശൃംഖലയിൽ ഉടനീളം ഏകദേശം 4.96 ലക്ഷം ടിക്കറ്റില്ലാത്ത യാത്രക്കാരെയാണ് റെയിൽവേ ടിക്കറ്റ് പരിശോധകർ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *