Feature NewsNewsPopular NewsRecent News

കൊച്ചിയിൽ റെയിൽപാളം കാണാതായി; അര കിലോമീറ്ററോളം റയിൽവെ ട്രാക്ക് എവിടെ പോയെന്ന് ആർക്കുമറിയില്ല; അന്വേഷണം ശക്തമാക്കി

കൊച്ചി∙ വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള റെയിൽപാതയിൽ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്. ട്രാക്കുകൾ മോഷ്ടിച്ചുകൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് അധികൃതർ.

സിഐഎസ്എഫും ആർപിഎഫും ഉൾപ്പെടെയുള്ള സുരക്ഷാസേനകളുടെ കർശന നിരീക്ഷണത്തിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിലാണ് സംഭവം നടന്നിരിക്കുന്നത്. നിലവിൽ ട്രെയിൻ സർവീസുകൾ ഇല്ലാത്ത പാതയായതിനാൽ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.

മുൻപ് ഈ മേഖലയിലെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികൾ നടത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. അതിന്റെ മറവിൽ ട്രാക്കുകൾ നീക്കം ചെയ്തതാണോയെന്ന സംശയവും റെയിൽവേ അധികൃതർ പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *