ചരിത്രം കുറിച്ച് പരമിത ത്രിപാഠി; കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റു
കുവൈറ്റ്:ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കുവൈറ്റിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു. ഇന്ന് (ഏപ്രിൽ 21, 2026) ബയാൻ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അവർ കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് തൻ്റെ ക്രെഡൻഷ്യലുകൾ (ഔദ്യോഗിക പത്രിക) സമർപ്പിച്ചു.
കുവൈറ്റിലെ ഇന്ത്യയുടെ ഇരുപതാമത് സ്ഥാനപതിയായ പാരാമിത ത്രിപാഠി, ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. കൊട്ടാരത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിക്കൊണ്ടാണ് സ്ഥാനപതിയെ സ്വീകരിച്ചത്
