Event More NewsFeature NewsNewsPoliticsPopular NewsRecent News

തോട്ടംമേഖലയുടെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങി ടി സിദ്ദിഖിന്റെ പര്യടനം

മേപ്പാടി: തോട്ടം മേഖലയുടെ അനുഗ്രഹാശിസുകളും ആശിര്‍വാദങ്ങളും ഏറ്റുവാങ്ങി കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പര്യടനം. ചൊവ്വാഴ്ചത്തെ പര്യടനപരിപാടികള്‍ ആരംഭിച്ചത് തോട്ടംമേഖലയായ മേപ്പാടിയിവായിരുന്നു. നെടുങ്കരണയിലെത്തിയ സ്ഥാനാര്‍ഥി തേയില നുള്ളുന്ന തോട്ടം തൊഴിലാളികളുടെ അരികിലെത്തി വോട്ടഭ്യര്‍ഥിച്ചു. ഇതിന് ശേഷം റിപ്പണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളെയും സ്ഥാനാര്‍ഥി നേരില്‍ കണ്ടു വോട്ടു ചോദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം തോട്ടംമേഖലകളിലുള്‍പ്പെടെ നിറസാന്നിധ്യമായ സിദ്ദിഖിന് അവരില്‍ നിന്നെല്ലാം ലഭിച്ചത് വലിയ പിന്തുണയും സ്‌നേഹവുമായിരുന്നു. ഭവനസമുച്ചയം ഉള്‍പ്പെടെ വലിയ വാഗ്ദാനങ്ങളായിരുന്നു തോട്ടം തൊഴിലാളികള്‍ക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ഭവനപദ്ധതി ഉള്‍പ്പെടെ ഒന്നും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഏറ്റവുമൊടുവില്‍ മൂന്ന് മാസം കാലാവധി വൈകിപ്പിച്ച് നാമമാത്രമായ വേതനവര്‍ധനവ് വരുത്തി അവരെ വഞ്ചിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥിയുമായി പങ്കുവെച്ചു. ഐ എന്‍ ടി യു സിയും എസ് ടി യുവും പോലുള്ള സംഘടനകള്‍ തൊഴിലാളികള്‍ക്കായി വാദിക്കുമ്പോഴും, തൊഴിലാളികളെ മറന്ന്, സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും അടിമകളായി ഭരണാനുകൂല ട്രേഡ് യൂണിയനുകള്‍ മാറുന്നതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി കണ്ടത്. പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന തോട്ടം തൊഴിലാളികളുടെ ഇനിയുള്ള പ്രതീക്ഷ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയെന്നത് മാത്രമാണെന്ന് വ്യക്തമാകുന്നതായിരുന്നു തൊഴിലാളികളുടെയടക്കം മേഖലയില്‍ നിന്നുള്ള പ്രതികരണം. റിപ്പണില്‍ നിന്നും അരപ്പറ്റയിലെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ ഫാക്ടറിയിലെത്തി അവിടുത്തെ തൊഴിലാളികളെയും ജീവനക്കാരെയും സിദ്ദിഖ് കണ്ടു. എല്ലാവരില്‍ നിന്നും വലിയ സ്വീകാര്യതയാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. തോട്ടം മേഖലയില്‍ ഉള്‍പ്പെടെ ഇനിയും പര്യടനം തുടരും. വരുംദിവസങ്ങളില്‍ മണ്ഡലപര്യടനം ഉള്‍പ്പെടെ ആരംഭിക്കുന്നതോടെ ഗ്രാമനഗര വ്യത്യാസമില്ലാതെ പ്രചരണം കൊഴുപ്പിക്കാനാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. നിയോജകമണ്ഡലം യു ഡി എഫ് കണ്‍വീനര്‍ പി പി ആലി, കെ ടി ഇസ്മയില്‍, മൂപ്പൈനാട് പഞ്ചായത്ത് യു ഡി എഫ് കണ്‍വീനര്‍ ജോസ് കണ്ടത്തില്‍, ചെയര്‍മാന്‍ യഹ്യാഖാന്‍ തലക്കല്‍, സി ടി ഉനൈസ്, മുഹമ്മദ് ബാവ, വി എന്‍ ശശീന്ദ്രന്‍, ആര്‍ ഉണ്ണികൃഷ്ണന്‍, എ കെ സലീം, എ കെ റഫീക്ക്, പത്മനാഭന്‍, മനോജ് കടച്ചിക്കുന്ന്, പൗലോസ് പുന്നമറ്റം, ബെന്നി വട്ടത്തുവയല്‍, കുഞ്ഞബ്ദുള്ള, കെ സി സലീം, എന്‍ അബ്ദുള്‍അസീസ്, ചന്ദ്രന്‍, ലത്തീഫ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *