Feature NewsNewsPopular NewsRecent News

ഇറാൻ ജനതയ്ക്ക് ഗൂഗിൾ പേ വഴി പണമയയ്ക്കണ്ട; നേരിട്ടെത്തിക്കാൻ ഇന്ത്യൻ ജനതയോട് എംബസി

ഇറാനിലെ യുദ്ധബാധിതരായ ജനതയെ സഹായിക്കാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചതിൽ നന്ദി പറഞ്ഞ് എംബസി. എന്നാൽ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി പണമയയ്ക്കാൻ സാങ്കേതിക തടസം നേരിടുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ തൽക്കാലം ഗൂഗിൾ പേ പോലുള്ള ഒപ്ഷൻസ് ഒഴിവാക്കാനാണ് എംബസിയുടെ നിർദേശം.

ഓൺലൈനായി പണമയയ്ക്കുന്നതിനു പകരം എംബസിയിൽ നേരിട്ടെത്തി പണം നൽകാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. പണം നൽകാനുള്ള എസ്.ബി.ഐ അക്കൗണ്ട് വിവരങ്ങൾ എംബസി നേരത്തെത്തന്നെ പങ്കുവെച്ചിരുന്നു. ഓൺലൈൻ വഴി പണമയച്ചവർ സ്ക്രീൻഷോട്ട് എംബസിയുടെ ഔദ്യോഗിക വാട്‌സാപ്പ് നമ്പറിലേക്ക് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. (+91 98998 12318) എന്ന നമ്പറിലേക്കാണ് സ്ക്രീൻഷോട്ട് അയയ്ക്കേണ്ടത്.

ഇറാൻ ഇസ്രയേൽ യുഎസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാനുമായി ബന്ധപ്പെട്ട സാധാരണ ബാങ്കിങ് ഇടപാടുകൾക്ക് സാങ്കേതിക തടസം നേരിടുന്നത്. സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരെന്നും എംബസി അറിയിക്കുന്നു.

വേദനയിൽ നീറുന്ന ഇറാനിയൻ പൗരൻമാരെ സഹായിക്കാൻ താൽപര്യമുണ്ടെന്ന് നിരവധി അഭ്യർത്ഥനകൾ ഇന്ത്യക്കാരിൽ നിന്നും ലഭിച്ചെന്നും എംബസി വ്യക്‌തമാക്കുന്നു. ഇറാൻ ജനതയെ സഹായിക്കാൻ മനസ് കാണിച്ച ഇന്ത്യൻ പൗരൻമാർക്ക് ഇറാൻ എംബസി എക്സിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *