Feature NewsNewsPopular NewsRecent News

പ്രധാനമന്ത്രിക്കെതിരായ പരിഹാസം, യുജിസി വിമർശനം; എക്സ്, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രം

‘ഡൽഹി: പ്രധാനമന്ത്രിയെ പരിഹസിച്ചും കേന്ദ്രസർക്കാരിന്റെ പുതിയ യുജിസി നിയമങ്ങളെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവ്.

എക്സ്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകൾക്കാണ് കേന്ദ്ര സർക്കാർ കൂട്ടത്തോടെ ‘ടേക്ക് ഡൗൺ’ നിർദേശങ്ങൾ നൽകിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ എക്സിൽ നിന്നും നിരവധി പ്രധാനപ്പെട്ട പോസ്റ്റുകളാണ് നീക്കം ചെയ്തത്. ഹോട്ട്മെയിൽ സഹസ്ഥാപകനായ സബീർ ഭാട്ടിയ, പ്രധാനമന്ത്രി മോദി ഒരു സംസ്കൃത സുഭാഷിതം തെറ്റായി ഉദ്ധരിച്ചതിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് നീക്കം ചെയ്‌തു.ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനെതിരെ ഉന്നയിക്കപ്പെട്ട വിമർശനങ്ങൾ അടങ്ങിയ പോസ്റ്റുകളും അപ്രത്യക്ഷമായി. പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള രണ്ട് അനിമേഷൻ ആക്ഷേപഹാസ്യ കാർട്ടൂണുകളും സർക്കാർ നിർദേശപ്രകാരം നീക്കം ചെയ്യപ്പെട്ടു.

ഉപയോക്താക്കൾ പങ്കുവെച്ച ‘ടേക്ക് ഡൗൺ’ ഉത്തരവുകൾ പരിശോധിച്ചതിൽ നിന്ന് ഇത്തരം ഡസൻ കണക്കിന് പോസ്റ്റുകൾ നീക്കം ചെയ്തതായി ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരം ഉത്തരവുകൾ അതീവ രഹസ്യമായതിനാൽ നീക്കം ചെയ്ത പോസ്റ്റുകളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ല.സർക്കാർ ഉത്തരവുകൾ ലഭിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ആ പോസ്റ്റുകൾ കാണാൻ കഴിയാത്ത വിധം ഇൻവിസിബിൾ ആക്കുകയാണ് ചെയ്യുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളിൽ ഇവ കാണാവുന്നതുമാണ്.

കഴിഞ്ഞ വർഷം ഇത്തരത്തിൽ ഇന്ത്യയിൽ നിയന്ത്രിക്കപ്പെട്ട മിക്ക അക്കൗണ്ടുകളും പോസ്റ്റുകളും വിദേശരാജ്യങ്ങളിൽ നിന്നുള്ളവയോ അല്ലെങ്കിൽ റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നീക്കം ചെയ്തവയോ ആയിരുന്നു. മെറ്റ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ലെ ആദ്യ പകുതിയെ അപേക്ഷിച്ച് 2025 ജനുവരി-ജൂൺ കാലയളവിൽ സർക്കാർ ഉത്തരവനുസരിച്ച് നീക്കം ചെയ്ത ഉള്ളടക്കങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവ് ഉണ്ടായിട്ടുണ്ട്. ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ എക്സ് തയ്യാറാകുന്നില്ല.

പ്രധാനമന്ത്രിയെ ഉൾപ്പെടുത്തി ‘ദി വയർ’ പുറത്തിറക്കിയ രണ്ട് ആക്ഷേപഹാസ്യ സംഗീത വീഡിയോകൾ നീക്കം ചെയ്യാൻ എക്സിനും ഇൻസ്റ്റഗ്രാമിനും നോട്ടീസ് ലഭിച്ചിരുന്നു. വയറിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ രണ്ടാമത്തെ കാർട്ടൂൺ വീണ്ടും പോസ്റ്റ് ചെയ്തപ്പോൾ അതും നീക്കം ചെയ്യപ്പെട്ടു. കോൺഗ്രസിന്റെ ആക്ഷേപഹാസ്യ പോസ്റ്റുകളും നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *